ദേശീയ ഐഡന്റിറ്റി കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയുടെ ദേശീയ ഐഡന്റിറ്റി കമ്മിറ്റിയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനാണ് കമ്മിറ്റി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ, മാനവ–സമൂഹ വികസന കൗൺസിലിന്റെ ഉപാധ്യക്ഷ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഐഡന്റിറ്റി കമ്മിറ്റിയുടെ അധ്യക്ഷയാകും. ഷെയ്ഖ ഹസ ബിൻത് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൺ അൽ നഹ്യാൻ, ഷെയ്ഖ് സാലിം ബിൻ ഖാലിദ് അൽ ഖാസിമി, ഷെയ്ഖ് അബ്ദുള്ള ബിൻ ബുട്ടി അൽ ഹാമദ്, റാഷിദ് സഈദ് അൽ അമേരിക്കി, അബ്ദുള്ള ബിൻ തൂഖ് അൽ മർറി, ഡോ. സുൽത്താൻ ബിൻ സൈഫ് അൽ നിയാദി, സമീര മുര്‍ഷിദ് അൽ റമൈതി, ഡോ. ഒമർ ഹബ്തൂർ അൽ ദറെയ്, ഹജർ അഹമ്മദ് അൽ തെഹ്‌ലി, ഹമദ് അബ്ദുള്ള അൽ സാബി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
കഴിഞ്ഞ നവംബറിൽ ആരംഭിച്ച ദേശീയ ഐഡന്റിറ്റി തന്ത്രത്തിന് മേൽനോട്ടം വഹിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ചുമതല. ഫെഡറൽ- പ്രാദേശിക ശ്രമങ്ങളെ ഏകോപിപ്പിച്ച്, ദേശീയ ഐക്യബോധം ശക്തിപ്പെടുത്തുന്ന ഏകീകൃത ചട്ടക്കൂട് സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ, മാനവ–സമൂഹ വികസന കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിലൂടെ വിവിധ പദ്ധതികളിൽ ദൃശ്യസമന്വയം ഉറപ്പാക്കുകയും ആവർത്തനം ഒഴിവാക്കുകയും ഏകോപനം വർധിപ്പിക്കുകയും ചെയ്യും. സമൂഹത്തിന്റെ പങ്കാളിത്തനില അളക്കാനും പദ്ധതികളുടെ പ്രഭാവം വിലയിരുത്താനുമായി ദേശീയ റഫറൻസ് ചട്ടക്കൂടും മാർഗനിർദേശ രീതിശാസ്ത്രവും സൂചികയും രൂപപ്പെടുത്തും. ഗുണമേന്മയുള്ള പുതിയ പദ്ധതികൾ നിർദേശിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതും കമ്മിറ്റിയുടെ ചുമതലയിലുണ്ട്.










0 comments