കുവൈത്തിൽ ആറു ഡ്രോണുകൾ വെടിവെച്ചു തകർത്തതായി നാഷണൽ ഗാർഡ്

ഫയൽ ചിത്രം
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ വടക്കൻ-തെക്കൻ മേഖലകളിൽ നാഷണൽ ഗാർഡിന്റെ ചുമതലയിലുള്ള പ്രദേശങ്ങളിൽ ആറ് ഡ്രോണുകൾ വെടിവെച്ച് തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു.നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവായ ബ്രിഗേഡിയർ ജനറൽ ഡോ. ജാദൻ ഫാദൽ ജദാൻ
പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സ്ഥാപനങ്ങളും സുപ്രധാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുമായി തുടരുന്ന സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അറിയിച്ചു.
സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. കുവൈത്ത് സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി ഏകോപിച്ചാണ് നാഷണൽ ഗാർഡ് സേന പ്രവർത്തിക്കുന്നതെന്നും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സേനകൾ പൂർണ സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കുന്നതിനും കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമാണ് സേനകൾ പ്രതിബദ്ധമായിരിക്കുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.









0 comments