ad
Deshabhimani

സ്കൂൾ ബസ് ഡ്രൈവർമാർക്ക്‌ പ്രൊഫഷണൽ ലൈസൻസുമായി മുവാസലാത്ത്

oman school bus
വെബ് ഡെസ്ക്

Published on Jan 31, 2026, 12:57 PM | 1 min read

മസ്‌കത്ത്‌ : ഒമാനിലെ സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള ആദ്യ പ്രൊഫഷണൽ ലൈസൻസ്‌ മുവാസലാത്ത് വിതരണം ചെയ്തു. -സ്കൂൾ ഗതാഗത സേവനങ്ങളുടെ സുരക്ഷയും പ്രൊഫഷണലിസവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ നടപടി. ഒമാൻ ലോജിസ്റ്റിക്സ് സെന്റർ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം എന്നിവ ഉൾപ്പെടുന്ന തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് നേട്ടം. മുവാസലാത്ത് പരിശീലന ഇൻസ്റ്റിറ്റ്യൂട്ടാണ് പരിപാടി നടപ്പാക്കിയത്.

ആദ്യ ഘട്ടത്തിൽ, പ്രത്യേക പരിശീലന പരിപാടിയിലൂടെ 100 സ്കൂൾ ബസ് ക്യാപ്റ്റൻമാരും അഞ്ച് സൂപ്പർവൈസർമാരും യോഗ്യത നേടി. ഒമാൻ ലോജിസ്റ്റിക്സ് അസോസിയേഷൻ നൽകുന്ന പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസുകൾക്ക് പുറമേ, തൊഴിൽ മന്ത്രാലയം അംഗീകരിച്ച സർട്ടിഫൈഡ് പരിശീലന സർട്ടിഫിക്കറ്റുകളും പങ്കെടുക്കുന്നവർക്ക് ലഭിച്ചു. സിവിൽ നമ്പർ, ദേശീയത, ഇഷ്യൂ ചെയ്ത തീയതി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലൈസൻസുകളിൽ ഉൾപ്പെടുന്നു.

ഡ്രൈവർമാരുടെയും സൂപ്പർവൈസർമാരുടെയും സാങ്കേതിക, മേൽനോട്ട കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം പ്രതിരോധ ഡ്രൈവിങ്‌ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അംഗീകൃത പ്രൊഫഷണൽ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home