Deshabhimani

മത്ര കേബിൾ കാർ വർഷാവസാനം സജ്ജമാകും

cable car muscat
വെബ് ഡെസ്ക്

Published on Sep 21, 2026, 06:50 PM | 1 min read

മസ്‌കത്ത് : മത്ര കേബിൾ കാർ പദ്ധതി ഇ‍ൗ വർഷം അവസാനത്തോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതി ഉടമയായ സബീൻ ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ഖാലിദ് ബിൻ സയീദ് അൽ നബ്ഹാനി. പർവതപ്രദേശങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളി പരിഹരിച്ചശേഷം പദ്ധതി പൂർത്തീകരണത്തിലേക്ക് പുരോഗമിക്കുകയാണ്‌. പദ്ധതി പ്രവൃത്തി തുടങ്ങിയാൽ മസ്‌കത്തിലെ പുതിയ ടൂറിസം ലക്ഷ്യം ആയിരിക്കുമെന്നും ഒമാൻ റേഡിയോയ-്‌ക്ക്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.


​മത്രയുടെയും ചുറ്റുപാടുകളുടെയും കാഴ്‌ചകൾക്കൊപ്പം സന്ദർശകർക്ക് സാംസ-്‌കാരിക, വിനോദ, അനുഭവങ്ങൾ നൽകാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്റ്റേഷനുകളും കേബിൾകാർ പദ്ധതിയിൽ ഉൾപ്പെടും. തുറമുഖ പ്രദേശത്തെ പർവത വ്യൂ പോയിന്റുകളുമായി ബന്ധിപ്പിക്കുന്ന മൂന്ന് സ്റ്റേഷനുകളാണ്‌ പ്രധാന ആകർഷണം. ആദ്യ സ്റ്റേഷൻ മത്ര ഫിഷ് മാർക്കറ്റിന് സമീപവും രണ്ടാമത്തേത് റിയാം പാർക്കിന് പിന്നിലുള്ള മലയിലും മൂന്നാമത്തേത് കൽബുഹ് പാർക്കിന് സമീപമുള്ള ഹേ അൽ വാർഡിലുമാണ്. കേബിൾ കാർ റൂട്ട് ഏകദേശം മൂന്ന്‌ കിലോമീറ്റർ നീളത്തിൽ വ്യാപിക്കുകയും എട്ട് യാത്രക്കാർക്കുവരെ സഞ്ചരിക്കാവുന്ന 18 ക്യാബിനുകൾ ഉൾപ്പെടുത്തുകയും ചെയ്യും.


റോപ്പ് വ്യൂ എന്നറിയപ്പെടുന്ന ഏറ്റവും വലിയ സ്റ്റേഷനിൽ 20ൽ അധികം റസ്റ്റോറന്റുകളും കഫേകളും ഉണ്ടായിരിക്കും. മത്രയുടെ കഥകളും ചരിത്രവും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ അവതരിപ്പിക്കുന്ന മത്ര ഡിജിറ്റൽ ഹൗസും പ്രധാന ഘടകമാണ്. സാംസ-്‌കാരിക, വിനോദ പരിപാടികൾക്ക് വേദിയൊരുക്കുന്ന തിയറ്ററും പദ്ധതിയിൽ ഉൾപ്പെടും. ​കേബിൾ കാറിനുള്ള ടിക്കറ്റ് നിരക്കുകൾ മേഖലയിലെ രാജ്യങ്ങളിലെ സമാന പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നായിരിക്കുമെന്ന് അൽ നബ്ഹാനി പറഞ്ഞു. ​ഗതാഗതം, പൈതൃകം, വിനോദം, പനോരമിക് കാഴ്‌ചകൾ എന്നിവ ഒരൊറ്റ ലക്ഷ്യസ്ഥാനത്തിനുള്ളിൽ സംയോജിപ്പിച്ചുകൊണ്ട് മത്ര ടൂറിസത്തിലേക്ക് പദ്ധതി ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ​






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home