എംടിസിഎൽ സലാല ടൂർണമെന്റ് ജേഴ്സി പുറത്തിറക്കി

സലാല : മസ്കത്ത് ടെന്നീസ് ബോൾ ക്രിക്കറ്റ് ലീഗും ഫാസ് അക്കാദമി സ്പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന എംടിസിഎൽ സലാല 2026 ടൂർണമെന്റിന്റെ ജേഴ്സി ലോഞ്ച് സലാലയിലെ അൽ നസർ ക്ലബ്ബ് ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്നു. അമ്പതോളം ടീമുകളും അൻപത്തിയെട്ടിലധികം സ-്പോൺസർമാരും പരിപാടിയിൽ പങ്കെടുത്തു.
എംടിസിഎൽ ചെയർമാൻ ഷഹീർ അഹമ്മദ് ഓൺലൈനായി ഉദ്ഘാടനംചെയ്തു. അമീർ കല്ലാച്ചി, ദിവ്യ, വിജയ്, ഷുഹൈബ്, പമ്പു, ആദിൽ മുഹമ്മദ്, ഫാദി എന്നിവർ നേതൃത്വം നൽകി. ഫാസ് അക്കാദമി സ്പോർട്സ് ഡയറക-്ടർ ജംഷാദ് അലിയുടെ നേതൃത്വത്തിലാണ് സലാലയിലെ സംഘാടക പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ടൂർണമെന്റിൽ വിജയികളാകുന്ന ടീമുകൾക്ക് ഒമാനിലെ വിവിധ മേഖലകളിലെ ചാമ്പ്യന്മാർ മാറ്റുരയ-്ക്കുന്ന ഒമാൻ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും ലഭിക്കുന്നുണ്ട്.









0 comments