എം ഒ രഘുനാഥിന്റെ വിസ്‌പേഴ്സ് ഓഫ് വേണ്ടർലസ്റ്റിന് വേൾഡ് റെക്കോർഡ്

എം ഒ രഘുനാഥ്, 'വിസ്‌പേഴ്സ് ഓഫ് വേണ്ടർലസ്റ്റ്' പുസ്തകത്തിന്റെ പുറം ചട്ട
ദുബായ്: എം ഒ രഘുനാഥിന്റെ 'വിസ്‌പേഴ്സ് ഓഫ് വേണ്ടർലസ്റ്റ്' (Whispers of Wanderlust) എന്ന പുസ്തകത്തിന് ലോക റെക്കോർഡ്. ഒരു കഥാസമാഹാരത്തിനായി ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒന്നിച്ച ലോകത്തിലെ ആദ്യത്തെ സംരംഭം എന്ന നിലയിലാണ് പുസ്തകത്തിന് ലോക റെക്കോർഡ് ലഭിച്ചത്. "Largest multinational student collaboration for a single anthology" എന്ന വിഭാഗത്തിലാണ് ഈ നേട്ടം.
ആറ് വൻകരകളിലെ 60 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥി എഴുത്തുകാരുടെ 66 ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഓരോ രാജ്യത്തെയും ആചാരങ്ങൾ, പൈതൃകം, ജീവിതാനുഭവങ്ങൾ എന്നിവ കുട്ടികളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് പുസ്തകത്തിൽ. വിദ്യാർഥികൾ തന്നെയാണ് ചിത്രീകരണങ്ങളും കവർ ഡിസൈനും ചെയ്തിരിക്കുന്നത്.
ആഗോള പൗരത്വവും സാംസ്കാരിക കൈമാറ്റവും ലക്ഷ്യമിട്ട് ഒരു വർഷത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുസ്തകം യാഥാർഥ്യമായത്. 2025 നവംബറിലെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്. എം ഒ രഘുനാഥാണ് പുസ്തകത്തിന്റെ എഡിറ്റർ. പുസ്തകത്തിലൂടെ ലഭിക്കുന്ന റോയൽറ്റി തുക യുനെസ്കോയ്ക്ക് സംഭാവന നൽകും.










0 comments