മൈൻഡ്‌ക്വസ്റ്റ് 2025 സമാപിച്ചു

ദുബായ്: യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ മികവുറ്റ വിദ്യാർഥികളെ ഒരുമിപ്പിച്ചുകൊണ്ട് അറിവിന്റെയും ബൗദ്ധികതയുടെയും മഹോത്സവമായി മാറിയ മൈൻഡ്‌ക്വസ്റ്റ് 2025 വിജയകരമായി സമാപിച്ചു. ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൺ ഹിൽ അലുമ്നി അസോസിയേഷൻ (ജിഇസിബിടിഎ) യുഎഇ ചാപ്റ്ററും ഓൾ കേരള കോളേജസ് അലുമ്നി ഫോറം (എകെസിഎഎഫ്) ഉം ചേർന്നാണ് ഈ ഇന്റർസ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചത്.
നൂറോളം ടീമുകളും ആയിരത്തിലധികം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പരിപാടി യുഎഇയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി അധിഷ്ഠിത വിദ്യാഭ്യാസ പരിപാടികളിലൊന്നായി മാറി. അക്കാഫും ജിഇസിബിടിഎയുമുള്ള സംഘങ്ങളുടെ ഏകോപനവും നേതൃത്വംവും പരിപാടിയെ വിജയത്തിലേക്ക് നയിച്ചു.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ച് കോൺസൽ (പ്രോട്ടോകോൾ, വെൽഫെയർ, ആർടിഐ & കൾച്ചർ) ബിജേന്ദ്ര സിംഗ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഡോ. ഐസക്ക് ജോൺ പട്ടണിപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസവും കമ്മ്യൂണിറ്റിയും കൗതുകവും ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന അതുല്യമായ ഫലത്തിന്റെ തെളിവാണ് മൈൻഡ്‌ക്വസ്റ്റ് 2025 എന്ന് ജിഇസിബിടിഎ യുഎഇ ചാപ്റ്റർ ജനറൽ സെക്രട്ടറി ജോർജ് മോറിസ് പറഞ്ഞു.
സൗരഭ് കരണ്ടേ & അഭിജ്ഞാൻ പ്രധാൻ (അബുദാബി ഇന്ത്യൻ സ്കൂൾ, മുറൂർ) ആണ് ചാമ്പ്യന്മാരായത്. ആദിത്യ പിള്ള & തേജസ് ഹരീഷ് കുമാർ (ഇന്ത്യൻ ഹൈസ്കൂൾ, ഔദ് മെത്ത, ദുബായ്) ഒന്നാം റണ്ണറപ്പായി. എസ് പ്രണവ് കുമാർ & മായാങ്ക് മഹേഷ് (ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ശര്ജാ) രണ്ടാം റണ്ണറപ്പായി.










0 comments