ad
Deshabhimani

പശ്‌ചിമേഷ്യൻ സംഘർഷം; സർവീസ്‌ വെട്ടിക്കുറയ്‌ക്കില്ലെന്ന് എമിറേറ്റ്സ്

EMIRATES
വെബ് ഡെസ്ക്

Published on Jun 10, 2026, 04:10 PM | 1 min read

ദുബായ് : പശ്‌ചിമേഷ്യയിലെ യുദ്ധസാഹചര്യവും അതുമൂലമുള്ള അധിക സാമ്പത്തിക ബാധ്യതകളും നിലനിൽക്കുന്നുണ്ടെങ്കിലും സർവീസുകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയില്ലെന്ന് എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് ടിം ക്ലാർക്ക്. ദുബായ് വഴിയുള്ള സർവീസ്‌ ഇന്ത്യ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവിൽ തുടരുകയാണ്‌. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അധിക ഇന്ധനം കരുതുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് സർവീസുകൾ നടത്തുന്നത്‌. അധിക ചെലവുകൾ ആശങ്കപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ജർമനിയിലെ ബെർലിനിലേക്ക് സർവീസ് നടത്താനുള്ള അനുമതി ലഭിക്കാനുള്ള ശ്രമങ്ങളും എമിറേറ്റ്സ് ശക്തമാക്കിയിട്ടുണ്ട്. ​ജർമനിയിലേക്കുള്ള ദീർഘദൂര സർവീസുകൾ വർധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും നേട്ടമുണ്ടാകും. കൂടുതൽ വിമാനങ്ങളിൽ സൗജന്യ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്‌.


​യൂറോപ്പിൽ ഗൾഫ് വിമാനക്കമ്പനികൾക്ക് അന്യായമായ നിയന്ത്രണ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ നിലപാടിൽ സർക്കാർ പിന്തുണ തേടുന്നതിനുപകരം സ്വന്തം മത്സരശേഷി തെളിയിക്കുകയാണ് കമ്പനികൾ ചെയ്യേണ്ടതെന്നും ടിം ക്ലാർക്ക് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home