Deshabhimani

‘ഇൻസോംനിയ’ ഒക്‌ടോബർ 9ന്‌

insomnia muscat
വെബ് ഡെസ്ക്

Published on Sep 29, 2026, 04:56 PM | 1 min read

മസ്‌കത്ത്‌ : മെന്റലിസ്റ്റ് ആദിയുടെ ഷോ ‘ഇൻസോംനിയ’ ഒക-്‌ടോബർ ഒമ്പതിന്‌ മസ്‌കത്തിലെ ബൗഷറിലുള്ള കോളേജ് ഓഫ് ബാങ്കിങ്‌ ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഹാളിൽ നടക്കും. ആദ്യ ഷോ പകൽ 2.30ന് ആരംഭിക്കും. മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 30 മിനിട്ട് മുമ്പ്‌ ഗേറ്റ് അടയ്‌ക്കും. വൈകിട്ട്‌ 7.30ന്‌ ആരംഭിക്കുന്ന രണ്ടാമത്തെ ഷോയിൽ ഇക്കോണമി വിഭാഗത്തിൽ 15 റിയാലിന്റെ കൂടുതൽ ടിക്കറ്റുകൾ ഉണ്ടാകും. ആദ്യ ഷോയുടെ ടിക്കറ്റുകൾ ഏകദേശം 80 ശതമാനത്തിലേറെ വിറ്റുകഴിഞ്ഞു. രണ്ടാം ഷോയ്ക്കുള്ള ടിക്കറ്റുകൾ വിൽപന ആരംഭിച്ചതായും സംഘാടകർ പറഞ്ഞു.


ഗ്ലോബൽ ഇവെന്റ്‌സിന്റെ വെബ്സൈറ്റ് www.globalevents.om വഴിയും 94653737 എന്ന വാട്സാപ് നമ്പറിലും ബന്ധപ്പെടാം. 15 ടിക്കറ്റിൽ കൂടുതലുള്ള കോർപറേറ്റ്‌ ബുക്കിങ്ങിന്‌ പ്രത്യേക കിഴിവ്‌ ഉണ്ടാകുമെന്ന് ഗ്ലോബൽ ഇവന്റസ് ഭാരവാഹികളായ അനീഷ് കടവിൽ, ആതിര ഗിരീഷ്, എം കെ അഭിലാഷ്, സമീറ, ഗംഗേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home