മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സലാല : സലാല ബിയറി കമ്യൂണിറ്റിയും ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത സമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ ടെസ്റ്റുകളും ഇഎൻടി, സ്കിൻ സ്പെഷലിസ്റ്റ്, ഗൈനകോളജി, ജനറൽ പ്രാക്ടീഷണർ, ജനറൽ സർജറി തുടങ്ങിയ അഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമായിരുന്നു. ലൈഫ് ലൈൻ ഹോസ്പിറ്റൽ ഡയറക്ടർ അബ്ദുൾ റഷീദ്, ബിസിനസ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ് മാനേജർ കെ എൻ ഷബീർ, ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് അഹമ്മദ് ഷെബീർ, ഹാജി അഷ്റഫ് കട്ബ, സിദ്ദീഖ് അഹമ്മദ്, സദക്കത്തുള്ള, അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു. ഇഫ്റ ഫാറൂഖ് സ്വാഗതവും അബ്ദുൾ ലത്തീഫ് കൊടിച്ചാർ നന്ദിയും പറഞ്ഞു.










0 comments