സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സലാല : ഐസിഎഫ് സലാല റീജിയനും ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ ടെസ്റ്റുകളും ഇഎൻടി, സ്കിൻ സ്പെഷലിസ്റ്റ്, ഗൈനക്കോളജി, ജനറൽ പ്രാക്ടീഷണർ, ജനറൽ സർജറി തുടങ്ങിയ അഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമായിരുന്നു. മുന്നൂറിൽപരംപേർ ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് അബ്ദുൽ നാസർ ലത്വീഫി അധ്യക്ഷനായി. ഐസിഎഫ് റീജിയൻ ഡെപ്യൂട്ടി പ്രസിഡന്റ് അഷ്റഫ് ബാഖവി, ഇന്ത്യൻ എംബസി കൗൺസിലർ ഏജന്റ് ഡോ കെ സനാതനൻ, ഒ അബ്ദുൽ ഗഫൂർ, ലൈഫ് ലൈൻ ഹോസ്പിറ്റൽ ഡയറക്ടർ അബ്ദുൽ റഷീദ്, ബിസിനസ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ് മാനേജർ കെ എൻ ഷബീർ എന്നവർ സംസാരിച്ചു. ഐസിഎഫ് പ്രവർത്തകർക്കും ഹാദിയ പഠിതാക്കൾക്കുമുള്ള ലൈഫ്ലൈൻ ഹോസ്പിറ്റലിന്റെ ഡിസ്കൗണ്ട് പ്രഖ്യാപനവും ധാരണപത്രത്തിൽ ഒപ്പ് വയ്ക്കലും നടന്നു. വിശിഷ്ടാതിഥികൾക്ക് ലൈഫ്ലൈൻ ഹോസ്പിറ്റൽ, ഐസിഎഫ് സലാലയുടെ പ്രതിനിധികൾ ഉപഹാരങ്ങൾ കൈമാറി. റീജിയൻ നേതാക്കളായ സുലൈമാൻ സഅദി, സാജിത് ചെറുവണ്ണൂർ, ഡിവിഷൻ, യൂണിറ്റ് ഭാരവാഹികൾ സ്വഫ്വവ വളണ്ടിയർമാർ, ഹാദിയ അമീറ ഉമൈറമാർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് റഫീക്ക് ചാവക്കാട് സ്വാഗതവും ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് അഹമ്മദ് ഷെബീർ നന്ദിയും പറഞ്ഞു.











0 comments