ad
Deshabhimani

‘മസറ' സിനിമ ഒടിടി റിലീസും മാധ്യമസംഗമവും

masara movie ott release
വെബ് ഡെസ്ക്

Published on Jul 14, 2026, 03:51 PM | 1 min read

ജിദ്ദ : ​ജിദ്ദയിലെ കലാകാരന്മാരുടെ കൂട്ടായ്‌മയിൽ നാസർ തിരുന്നത്ത് നിർമിച്ച മലയാള ചലച്ചിത്രം "മസറ'യുടെ സി സ്പേസ് ഒടിടി റിലീസിനോടനുബന്ധിച്ചുള്ള ആഘോഷവും മാധ്യമസംഗമവും നടന്നു. പരിപാടിയിൽ മാധ്യമപ്രവർത്തകരായ കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, ഗഫൂർ കൊണ്ടോട്ടി, സജിത്ത്, കെ സി ഗഫൂർ, സിനിമാ നിർമാതാവ് ജുനൈസ് ബാബു, ഇൻഫ്ലുവൻസർമാരായ അമിസ്, മൊഹ്സിൻ കാളികാവ്, അബ്ദുൽ ഖാദർ ആലുവ, നൗഷാദ് ചാത്തല്ലൂർ, ഷാജു അത്താണിക്കൽ, മനാഫ്, ജിന്ന്, ഹാരിസ് ബിൻ സലാം എന്നിവർ സിനിമയുടെ കാഴ്‌ചാനുഭവം പങ്കുവച്ചു.


ചിത്രത്തിന്റെ സംവിധായകൻ അലി അരികത്ത്, അഭിനേതാക്കളും അണിയറ പ്രവർത്തകരുമായ അബ്ദുള്ള മുക്കണ്ണി, ഹാരിസ് ഹസൈൻ, അദ്നു ഷബീർ, സാദത്ത്, ഷുഹൈബ്, അഫ്സൽ നാറാണത്ത്, നാസർ മോങ്ങം, നിസാർ കരുനാഗപ്പള്ളി, അബൂബക്കർ പരീത് എന്നിവർ സംസാരിച്ചു.


ഹാരിസ് ഹസൈൻ, സിമി അബ-്‌ദുൽ ഖാദർ എന്നിവർ ചേർന്ന്‌ പരിപാടി നിയന്ത്രിച്ചു. അബ്ദുള്ള മുക്കണ്ണി നന്ദി രേഖപ്പെടുത്തി. സിനിമാപ്രേമികളുടെയും മാധ്യമപ്രവർത്തകരുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home