ad
Deshabhimani

മാസ്‌ വി എസ് സ്‌മാരക ഫുട്ബാൾ ടൂർണമെന്റ്

mas vs memorial football tournament

കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് മാസ് സംഘടിപ്പിച്ച വി എസ് സ്‌മാരക ഫുട്ബാൾ ടൂർണമെന്റ് എ എ റഹിം എംപി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 06, 2026, 11:35 AM | 1 min read

ഷാർജ : കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് യുഎഇയിലെ സാംസ്‌കാരിക സംഘടന മാസ് സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ സ്‌മാരക ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. പരിപാടി എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റ് ഹാരിസ് അന്നാര അധ്യക്ഷനായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ അതിഥിയായി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ട്രോഫി അനാച്ഛാദനം ചെയ്‌തു. അജ്മാൻ ക്വാട്ടറോ സ്റ്റേഡിയം മാനേജർ അബ്‌ദുൾ അസീസ്, ലോക കേരള സഭ അംഗം ടി കെ അബ്ദുൾ ഹമീദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് എന്നിവർ സംസാരിച്ചു.


ഐസിസി അമ്പയർ സുനീത്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ തളങ്കര, ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ സജ്ജാദ് നാട്ടിക, ഇന്ത്യൻ സോഷ്യൽ സെന്റർ അജ്‌മാൻ പ്രസിഡന്റ്‌ ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറി ബഷീർ കാലടി, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പ്രദീപ് നെന്മാറ, ജോയിന്റ് സെക്രട്ടറി ജിബി ബേബി തുടങ്ങിയവർ മത്സരം കാണാനെത്തി.


അജ്മാൻ ക്വാട്ടറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുഎഇയിലെ പ്രധാന 16 ടീമുകൾ വി എസ് സ്‌മാരക കിരീടത്തിനായി മാറ്റുരച്ചു. യുണൈറ്റഡ് എഫ്‌സി കാലിക്കറ്റിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ബിൻമൂസ ഗ്രൂപ്പ് കിരീടം കരസ്ഥമാക്കി. പ്രോഗ്രസീവ് ചാവക്കാട് മൂന്നാം സ്ഥാനവും ഹസ്‌ലേഴ്സ് എഫ്‌സി നാലാം സ്ഥാനവും സ്വന്തമാക്കി. എ എ റഹിം സമ്മാനങ്ങൾ കൈമാറി. മാസ് സെക്രട്ടറി ബിനു കോറോം സ്വാഗതവും സ്‌പോർട്സ് കോഓർഡിനേറ്റർ എസ് ഷറഫുദ്ധീൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home