മാസ് തബൂക്ക് ഒന്നിച്ചൊരോണം 2026

ജിദ്ദ : മാസ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും "ഒന്നിച്ചൊരോണം’ സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി കലാപരിപാടികൾ നടന്നു. ഓണസദ്യയ്ക്കുശേഷം ഗാനമേള അരങ്ങേറി. മാവേലിവരവും അത്തപ്പൂക്കളവും ഒരുക്കി. സാംസ്‌കാരിക സമ്മേളനം രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉദ്ഘടനം ചെയ്തു. ഓണാഘോഷം കൺവീനർ ബിനുമോൻ ബേബി അധ്യക്ഷനായി. റഹീം ഭരതന്നൂർ, ജോസ് സ്കറിയ, ഉബൈസ് മുസ-്‌തഫ, പ്രവീൺ പുതിയാണ്ടി,സജിത്ത് രാമചന്ദ്രൻ, ഷറഫുദീൻ, വിശ്വൻ പാലക്കാട്, സന്തോഷ്, സിദ്ദീക്ക് ജലാൽ, അനീഷ് തേൾപ്പാറ, മാത്യു തോമസ്, സെൻസൻ കുര്യാക്കോസ്, പ്രിൻസ് ഫ്രാൻസിസ്, മനോജ് മമ്പാട്, നിഷാദ് അലി, അല്ലി രമേശ്, സാജിത അലി തുടങ്ങിയവർ നേതൃത്വം നൽകി.









0 comments