കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

സൂരജ്, ബിൻസി
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിൽ ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
സൂരജ് ജാബിർ അൽ അഹമ്മദ് ആശുപത്രിയിൽ ഐസിയു യൂണിറ്റിലും ബിൻസി സബ്ഹാൻ ജാബിർ അൽ അഹമ്മദ് മിലറ്ററി ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. 10 വർഷത്തോളമായി ഇരുവരും കുവൈത്തിലുണ്ട്. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. ന്യൂസിലാൻഡിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ നാട്ടിലേക്കയച്ചരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.










0 comments