ad
Deshabhimani

ബഹ്റൈനില്‍ ബാത്ത് ടബ്ബില്‍ വീണ് മലയാളി ബാലന്‍ മരിച്ചു

DHYAN SOORYA OBIT.JPG
വെബ് ഡെസ്ക്

Published on Aug 31, 2026, 09:55 AM | 1 min read

മനാമ: ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു. കോട്ടയം സ്വദേശി ജോസഫിന്റെ ഏകമകനായ ധ്യാന്‍ സൂര്യ (മൂന്ന് വയസ്സ്) ആണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക-്‌സില്‍ ചികിത്സയിലിരിക്കെ മരിച്ചത്.


ഓണം ആഘോഷിക്കാനായി കഴിഞ്ഞയാഴ-്‌ചയാണ് ധ്യാന്‍ ബഹ്റൈന്‍ കേരളീയ സമാജം അംഗമായ അമ്മ മേഘയുടെ അടുത്തെത്തിയത്. ഓണസദ്യയ-്‌ക്ക്‌ ശേഷം കുട്ടി ഉറങ്ങാന്‍ കിടന്നിരുന്നു. ഈ സമയം അമ്മ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടി കുളിമുറിയിലെ ടബ്ബില്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.


കുട്ടിയെ ബോധരഹിതനായി കണ്ട അമ്മ ഉടന്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്ന ഡോക-്‌ടറുടെ സഹായത്തോടെ പ്രഥമശുശ്രൂഷ നല്‍കി. വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി സംഘം കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ-്‌ച മരിക്കുകയായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ബഹ്റൈനില്‍ ബ്യൂട്ടി സലൂണ്‍ നടത്തുകയാണ് അമ്മ മേഘ. നാട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു ധ്യാന്‍ താമസിച്ചിരുന്നത്. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home