ad
Deshabhimani

മലയാളം മിഷൻ ‘സുഗതാഞ്ജലി’ ആഗോള കാവ്യാലാപന മത്സരം: ഫെബ്രുവരി 18ന് ഗ്രാൻഡ് ഫിനാലെ

sugathanjali
വെബ് ഡെസ്ക്

Published on Feb 06, 2026, 03:31 PM | 1 min read

സലാല: മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ സ്മരണാർത്ഥം മലയാളം മിഷൻ സംഘടിപ്പിക്കുന്ന ‘സുഗതാഞ്ജലി’ ആഗോള കാവ്യാലാപന മത്സരത്തിന്റെ ഈ വർഷത്തെ ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്നായി ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 30 കുട്ടികളാണ് ആഗോളതലത്തിൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കവി ഒ എൻ വി കുറുപ്പിന്റെ കവിതകളാണ് മത്സരത്തിനായി നിശ്ചയിച്ചിരുന്നത്.


സലാലയിൽ നിന്ന് സബ് ജൂനിയർ വിഭാഗത്തിൽ കേളി രമ്യ ദിലീപ്, ജൂനിയർ വിഭാഗത്തിൽ റൈഹാൻ ബിൻ അൻസാരി, നിയതി നമ്പ്യാർ എന്നിവരാണ് സലാലയിൽ നിന്ന് ഫൈനലിലേക്ക് പ്രവേശനം നേടിയത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ശ്രീമതി സ്വാലിഹ എന്നിവരാണ് വിജയികളെ ഔദ്യോഗികമായി അറിയിച്ചത്.


ഫെബ്രുവരി 21-ലെ ലോക മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി ഫെബ്രുവരി 18 നാണ് ഗ്രാൻഡ് ഫിനാലെ മത്സരം. ഫൈനൽ വിജയികൾക്ക് കേരള സർക്കാരിന്റെ ഔദ്യോഗിക പുരസ്കാരങ്ങൾ നൽകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home