Deshabhimani

മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ: കല കുവൈത്തിന് നൂറുമേനി

Malayalam Mission
വെബ് ഡെസ്ക്

Published on Oct 01, 2026, 01:58 PM | 1 min read

കുവൈത്ത് സിറ്റി : മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയിൽ കല കുവൈത്ത്‌ സെന്ററിൽനിന്ന് പരീക്ഷയെഴുതിയ നാലു വിദ്യാർഥികളും വിജയിച്ചു. പരീക്ഷാഭവൻ പ്രസിദ്ധീകരിച്ച ഫലത്തിൽ ലിയ റോസ് ബിജുവും ഡാനി ജോൺ തോമസും മുഴുവൻ മാർക്കും നേടി. അദ്വൈത് അഭിലാഷ്, ഫേബ സാബു എന്നിവരാണ് വിജയിച്ച മറ്റു വിദ്യാർഥികൾ. കേരള സർക്കാരിന്റെ പത്താംക്ലാസ് മലയാള ഭാഷാപ്രാവീണ്യത്തിന് തുല്യമായ യോഗ്യതയാണ് മലയാളം മിഷന്റെ നീലക്കുറിഞ്ഞി സീനിയർ സർട്ടിഫിക്കറ്റ്. ഉപരിപഠനത്തിനും വിവിധ തൊഴിൽ അവസരങ്ങൾക്കും സർട്ടിഫിക്കറ്റ് പ്രയോജനപ്പെടും.


വിദ്യാർഥികളുടെ പരിശ്രമവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയുമാണ് വിജയത്തിന് പിന്നിലെന്ന് കല കുവൈത്ത് ഭാരവാഹികൾ പറഞ്ഞു. ഈ വർഷത്തെ സുഗതാഞ്ജലി പുരസ-്‌കാരം ലഭിച്ചതും സംഘടനയുടെ മാതൃഭാഷാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് അവർ വ്യക്തമാക്കി. കല മലയാളം സ്‌കൂളിലൂടെ വരുംവർഷങ്ങളിൽ കൂടുതൽ കുട്ടികളെ മലയാളം മിഷൻ പരീക്ഷകൾക്ക് സജ്ജരാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home