മലയാളം മിഷൻ ദുബായ് ചാപ്റ്റർ 111, 112 പഠനകേന്ദ്രങ്ങളിൽ പ്രവേശനോത്സവം

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ 111-ാമത്തെയും 112-ാമത്തെയും പഠനകേന്ദ്രങ്ങളുടെ പ്രവേശനോത്സവം ദുബായ് മുഹൈസ്‌നയിൽ സംഘടിപ്പിച്ചു. ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡന്റ് സർഗ്ഗ റോയ് അധ്യക്ഷത വഹിച്ചു.
പ്രവേശനോത്സവത്തിൽ ദുബായ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ മലയാളം മിഷൻ സെക്രട്ടറി ദിലീപ് സിഎൻഎൻ വിശദീകരിച്ചു. കൺവീനർ സ്മിത മേനോൻ, പ്രിയ ദീപു, റിസോഴ്സ് പൂൾ ഹെഡ് സ്വപ്ന സജി, യുവകലാസാഹിതി, ദുബായ് പ്രസിഡൻ്റ് ജോൺ ബിനോ കാർലോസ്, പ്രതിനിധികൾ റോയ് നെല്ലിക്കോട്, സുഭാഷ് ദാസ്, ദെയ്‌റ മേഖല കോർഡിനേറ്റർ സജി, റമോള, ഓർമ ഖിസൈസ് മേഖല സെക്രട്ടറി ജമാൽ മന്തിയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജോയിന്റ് സെക്രട്ടറിയും അധ്യാപകനുമായ സുനിൽ ആറാട്ടുകടവ് ആദ്യ ക്ലാസ് എടുത്തു. മേഖല കോർഡിനേറ്റർ സുനേഷ് സ്വാഗതവും ജോയിന്റ് കോർഡിനേറ്റർ നിഷ നന്ദിയും പറഞ്ഞു. ഇരുപത്തഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ പുതിയ പഠനകേന്ദ്രത്തിലെ നിയുക്ത അധ്യാപിക സ്മൃതി ധനുൽ, പാരന്റ് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.











0 comments