ad
Deshabhimani

ദുബായ് ചാപ്റ്ററിന്റെ 115–-ാമത് കണിക്കൊന്ന പഠനകേന്ദ്രം ബർ ദുബായിൽ

malayalam mission burdubai
വെബ് ഡെസ്ക്

Published on Apr 30, 2026, 01:23 PM | 1 min read

ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ 115–-ാമത് കണിക്കൊന്ന പഠനകേന്ദ്രം ബർ ദുബായ് മേഖലയ്ക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ചു. പ്രവാസ ലോകത്തെ കുരുന്നുകൾക്ക് മലയാളഭാഷയും കേരളീയ സംസ്‌കാരവും പകർന്ന്‌ നൽകുകയെന്ന ലക്ഷ്യത്തോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മങ്കൂൽ പാർക്കിൽ നടന്ന ചടങ്ങിൽ ബർ ദുബായ് മേഖല കോ- ഓർഡിനേറ്റർ ബിന്റു മത്തായി അധ്യക്ഷനായി. ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ, കൺവീനർ സ്‌മിത മേനോൻ, ജോയിന്റ് കൺവീനർ പ്രിയ ദീപു, ഓർമ മുൻ പ്രസിഡന്റ് അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.


ഐടി കോഓർഡിനേറ്റർ നജീബ് മുഹമ്മദ്, മേഖല പ്രതിനിധി സൗമ്യ രഞ്ജിത്, അധ്യാപകരായ സംഗീത, ദീപ്തി, പാരന്റ് കോ -ഓർഡിനേറ്റർ അജിത്, രക്ഷിതാക്കളായ ജെസി, ബിജുരാജ് എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ ബാബുരാജ് ഉറവും ഷോബിനും കുട്ടികളോടൊപ്പം കളികളും പാട്ടുകളും കഥകളുമായി സംവദിച്ചു. കുട്ടികളും രക്ഷിതാക്കളും പ്രവർത്തകരുമായി ഏകദേശം അമ്പതോളം പേർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home