Deshabhimani

മലയാളം മിഷൻ അബുദാബി കാവ്യാലാപന മത്സരം

Malayalam Mission Sugatanjali

മാധവ് സന്തോഷ്‌ , ദിൽഷ ഷാജിത്ത്, വിന്യ വിഷ്ണു

വെബ് ഡെസ്ക്

Published on Sep 18, 2026, 09:21 AM | 1 min read

അബുദാബി : മലയാളം മിഷൻ അബുദാബി ചാപ്റ്റർതല സുഗതാഞ്ജലി കാവ്യാലാപന മത്സരം സമാപിച്ചു. അബുദാബി മലയാളി സമാജം മേഖലയിലെ മാധവ് സന്തോഷ്‌ സീനിയർ വിഭാഗത്തിലും ദിൽഷ ഷാജിത്ത് ജൂനിയർ വിഭാഗത്തിലും ജേതാക്കളായി. സബ് ജൂനിയർ വിഭാഗത്തിൽ അൽ ദഫ്‌റ മേഖലയിലെ വിന്യ വിഷ്ണുവിനാണ്‌ ഒന്നാംസ്ഥാനം.


സീനിയർ വിഭാഗത്തിൽ സമാജം മേഖലയിലെ അഞ്ജലി വെത്തൂർ, അദിതി സുധീഷ് കുമാർ പിള്ളൈ, ദേവി തരുണിമ പ്രഭു, തന്മയ ശ്രീജിത്ത്, വേദിക മാധവ് നാണ്‌ രണ്ടാം സ്ഥാനം. ജൂനിയർ വിഭാഗത്തിൽ അദിതി സുധീഷ് കുമാർ പിള്ളൈ (സോഷ്യൽ സെന്റർ മേഖല), ദേവി തരുണിമ പ്രഭു (സമാജം മേഖല) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് രണ്ടാംസ്ഥാനവും വേദിക മാധവ് മൂന്നാം സ്ഥാനവും നേടി. കടമ്മനിട്ടയുടെ കവിതകളായിരുന്നു മത്സരത്തിനായി തെരഞ്ഞെടുത്തത്. എഴുത്തുകാരായ ഡോ. ഹസീന ബീഗം, ദേവി രാഘവൻ, ജുബൈർ വെള്ളാടത്ത് എന്നിവർ മത്സരം വിലയിരുത്തി.


sugathanjali abudhabi അഞ്ജലി വെത്തൂർ, അദിതി സുധീഷ് കുമാർ പിള്ളൈ, ദേവി തരുണിമ പ്രഭു, തന്മയ ശ്രീജിത്ത്, വേദിക മാധവ്


പഠനകേന്ദ്രങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർഥികൾ പങ്കെടുത്ത മേഖലാതല മത്സരങ്ങളിലെ ആദ്യ മൂന്നുസ്ഥാനക്കാരാണ്‌ ചാപ്റ്റർതലത്തിൽ മാറ്റുരച്ചത്. വിജയികൾ ആഗോളതല മത്സരത്തിലേക്ക്‌ യോഗ്യതനേടി. മത്സരത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ചാപ്റ്റർ ചെയർമാൻ എ കെ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി അധ്യക്ഷനായി. മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും കൺവീനർ രമേശ് ദേവരാഗം നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home