ad
Deshabhimani

വർഖയിൽ കണിക്കൊന്ന പഠനകേന്ദ്രത്തിന് തുടക്കം

malayalam mission varqa
വെബ് ഡെസ്ക്

Published on Apr 23, 2026, 04:18 PM | 1 min read

ദുബായ്: റാഷിദിയ മേഖലയുടെ കീഴിൽ വർഖയിൽ പുതുതായി ആരംഭിച്ച ദുബായ് ചാപ്റ്ററിന്റെ 113-ാമത് കണിക്കൊന്ന പഠനകേന്ദ്രത്തിന്റെ പ്രവേശനോത്സവം നടന്നു. റാഷിദിയ മേഖല കോഓർഡിനേറ്റർ എൻ സി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ, പ്രസിഡന്റ് ജോജു പുതിയാണ്ടി, വിദഗ്ധ സമിതി ചെയർപേഴ്സൺ അംബുജം സതീഷ്, കൺവീനർ സ്മിത മേനോൻ, ഐ ടി കോഓർഡിനേറ്റർ നജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർമാരായ പ്രിയ ദീപു, സംഗീത സുമിത്, എക്സിക്യൂട്ടീവ് അംഗം റുഖിയ എന്നിവർ സംസാരിച്ചു.


മലയാളം മിഷൻ പ്രവർത്തകരായ സമീറ, ഷാഹിന, അബ്ദുൾ ഖാദർ എന്നിവരോടൊപ്പം അധ്യാപകരും രക്ഷിതാക്കളുമായ അർച്ചന, റാണി, കവിത, ജാനസ്, പൃഥി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യാപകൻ ഷോബിൻ കലാപരിപാടികൾ സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home