ദുബായ് ചാപ്റ്ററിൽ 114–-ാമത് കണിക്കൊന്ന പഠനകേന്ദ്രം തുറന്നു

ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ 114–-ാമത് കണിക്കൊന്ന പഠനകേന്ദ്രം അൽ നഹ്ദ മേഖലയ്ക്കുകീഴിൽ അൽ നഹ്‌ദ രണ്ടിൽ ആരംഭിച്ചു. പ്രവേശനോത്സവത്തോടെ ക്ലാസുകൾ തുടങ്ങി. അൽ നഹ്ദ മേഖല കോഓർഡിനേറ്റർ ഷീന അധ്യക്ഷയായി. ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, സെക്രട്ടറി ദിലീപ് സി എൻ എൻ, കൺവീനർ സ്‌മിത മേനോൻ, ജോയിന്റ് കൺവീനർ പ്രിയ ദീപു, റിസോഴ്സ് പൂൾ ഹെഡ് സ്വപ്‌ന സജി, ദെയ്‌റ മേഖല കോഓർഡിനേറ്റർ സജി പി ദേവ്, അക്കാദമിക് കോഓർഡിനേറ്റർ ഫിറോസിയ എന്നിവർ സംസാരിച്ചു.
പേരന്റ് കോഓർഡിനേറ്റർമാരായ നുസൈബ, ജിൽസി, രക്ഷിതാക്കളായ ആദിറ, തനൂജ എന്നിവർ ഉൾപ്പെടെ രക്ഷിതാക്കളും കുട്ടികളുമായി അമ്പതോളം പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കുട്ടികളെ ഭാഷാലോകത്തേക്ക് സ്വീകരിക്കാൻ അധ്യാപകരായ ഷോബിനും സ്വപ്‌നയും ഒരുക്കിയ കളികളും പാട്ടുകളും കഥകളും ശ്രദ്ധേയമായി.











0 comments