അബുദാബിയിൽ മലയാളി നിര്യാതനായി

കുഞ്ഞുമുഹമ്മദ്
അബുദാബി: മലപ്പുറം തിരുനാവായ സൗത്ത് പല്ലാർ സ്വദേശി മങ്ങാട്ടുചാലിൽ കുഞ്ഞുമുഹമ്മദ് (56) അബുദാബിയിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് അബുദാബി മുസഫയിലെ (മഫ്രഖ്) ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. അബുദാബി ഗൾഫ് ഫോർ കാർപെറ്റ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
അബുദാബിയിലെ ഐസിഎഫ് (ICF) പ്രവർത്തകനായിരുന്നു കുഞ്ഞുമുഹമ്മദ്. മയ്യത്ത് പരിപാലന കർമ്മങ്ങൾക്ക് ഐസിഎഫ് വെൽഫെയർ വിങ് ഭാരവാഹികൾ നേതൃത്വം നൽകി. മയ്യത്ത് നമസ്കാരം ബുധനാഴ്ച അസർ നമസ്കാരത്തിന് ശേഷം ബനിയാസ് മഫ്രഖ് മോർച്ചറിക്ക് സമീപമുള്ള പള്ളിയിൽ നടക്കും. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പരേതനായ മങ്ങാട്ടുചാലിൽ പരിയുടെയും പരേതയായ നഫീസയുടെയും മകനാണ്. ഭാര്യ: സുലൈഖ, മക്കൾ: ഫാരിഷ മോൾ, മുഹമ്മദ് ലുബൈബ്, മരുമകൻ: ഫൈസൽ










0 comments