ad
Deshabhimani

കുവൈത്ത് അമീറിനെയും കിരീടാവകാശിയെയും സന്ദർശിച്ച് എം എ യൂസഫലി

m a yusuf ali
വെബ് ഡെസ്ക്

Published on Jul 04, 2026, 03:36 PM | 1 min read

കുവൈത്ത് സിറ്റി : ​കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെയും കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹിനെയും സന്ദർശിച്ച്‌ ലുലു ഗ്രൂപ് ചെയർമാൻ എം എ യൂസഫലി. ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളും വികസന പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.


പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന നിർണായക പങ്കിനെയും ഭക്ഷ്യവിതരണ രംഗത്ത് നൽകിവരുന്ന സംഭാവനകളെയും അമീറും കിരീടാവകാശിയും പ്രശംസിച്ചു. ഭക്ഷ്യസുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനായി ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ഇരുവരും അഭിനന്ദിച്ചു. ലുലു ഇന്റർനാഷണൽ ഹോൾഡിങ്‌സ്‌ സിഒഒ എ വി ആനന്ദ് റാം, കുവൈത്ത് ഡയറക്ടർ കെ എസ് ശ്രീജിത്, റീജണൽ ഡയറക-്‌ടർ സക്കീർ ഹുസൈൻ എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home