ad
Deshabhimani

ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ മെയ് 5 വരെ

lulu world food festival

കുവൈത്ത് സിറ്റിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 23, 2026, 03:54 PM | 2 min read

റിയാദ്/ കുവൈത്ത് സിറ്റി: ലോകത്തെ വേറിട്ട രുചികൾ ആസ്വദിയ്ക്കാന്‍ ഭക്ഷണപ്രേമികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്വാഗതം ചെയ്ത്‌ ലുലു ഗ്രൂപ്പ്‌. ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങളിലുടനീളം ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചി. മെയ്‌ അഞ്ചുവരെയാണ് ഫെസ്റ്റിവല്‍. 14 ദിവസം ലോകത്തെ രുചിപ്പെരുമകള്‍ അടുത്തറിയാന്‍ ഫെസ്റ്റിവല്‍ അവസരമൊരുക്കും. ഓരോ രണ്ടുദിവസം കൂടുന്പോഴും വ്യത്യസ്ത രാജ്യങ്ങളുടെ ഭക്ഷണസംസ്കാരങ്ങള്‍ പരിചയപ്പെടാം.


കുവൈത്ത് സിറ്റിയിലെ അൽ റായ് ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മെസ്സാൻ ഹോൾഡിംഗ് ചെയർമാൻ മുന്തസർ ജാസിം അൽ വസ്സാൻ, അബ്ദുൽ ലതീഫ് അൽ ബഹർ, ബദർ എൻ അൽ ഹജിരി എന്നിവർ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


വെള്ളി വൈകിട്ട് ഏഴിന്‌ റിയാദ് മുറബ്ബയിലെ അവന്യു മാളില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ധ്യാന്‍ ശ്രീനിവാസൻ സൗദിയിലെ ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജിദ്ദയിൽ ഫിലിപീൻസ്‌, തായ്‌ലൻഡ് കോൺസുൽ ജനറൽമാർ ഉദ്ഘാടനം ചെയ്യും. ദമ്മാമിൽ ഷാത്തി ലുലു ഹൈപ്പർമാർക്കറ്റിലാണ്‌ ഉദ്ഘാടന ചടങ്ങുകൾ.


22നും 23നും സൗദി വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ടേസ്റ്റ് ഓഫ് സൗദി നടക്കും. ടേസ്റ്റ് ഓഫ് ഇന്ത്യ (24, 25), ടേസ്റ്റ് ഓഫ് അറേബ്യ (26, 27), ടേസ്റ്റ് ഓഫ് ഏഷ്യ (28, 29), ടേസ്റ്റ് ഓഫ് ഇറ്റലി (30, മെയ് ഒന്ന്), ടേസ്റ്റ് ഓഫ് കോണ്ടിനെന്റല്‍ (2, 3), ഹെൽത്തി ബൈറ്റ്സ് (4, 5) എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.


മികച്ച കിഴിവുകളിൽ കേരള സ്റ്റൈൽ അടക്കം വിവിധ തരം പ്രഭാത ഭക്ഷണ കോമ്പോ വിഭവങ്ങളും, ഹൈദരാബാദി ബിരിയാണി, മലബാർ മീൻ കറി, വാഴയിലയിൽ പൊതിഞ്ഞ ദം ബിരിയാണി അടക്കം ഏഴിലധികം വിഭവങ്ങളുമായി വിപുലമായ മെസ് പ്ലാനും ഉണ്ട്‌. അഞ്ച്‌ റിയാലിന് ബിരിയാണി, 1.95 റിയാലിന് ഓറഞ്ച് (മാൻഡറിൻ), രണ്ട്‌ റിയാൽമുതൽ ആരംഭിക്കുന്ന പ്രഭാത ഭക്ഷണ വിഭവങ്ങൾ, 10 റിയാൽമുതൽ കേക്കുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണ വിഭവങ്ങള്‍ക്ക് പുറമെ ഇലക്‌ട്രോണിക്സ്, മൊബൈൈല്‍, വീട്ടുപകരണങ്ങൾ എന്നിവയ്ക്കും ഇക്കാലയളവില്‍ വൻ വിലക്കിഴിവുണ്ടാകും.


പാചകമത്സരവും കലാപരിപാടികളും


സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സംഗീത, -നൃത്ത പരിപാടികളും നടക്കും. പാചക നൈപുണ്യം തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ‘അൾട്ടിമേറ്റ് ബിരിയാണി ചലഞ്ച്', ‘കേക്ക് ഐസിങ്‌ മത്സരം', കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ‘സാലഡ് നിർമാണ മത്സരം' എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 10,000 റിയാല്‍വരെ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിയ്ക്കുന്നത്.


ഗ്ലോബൽ ഫുഡ് സ്ട്രീറ്റും മാമ്പഴ ഫെസ്റ്റും


വിവിധ രാജ്യങ്ങളിൽ ശ്രദ്ധനേടിയ ഭക്ഷണ വിഭവങ്ങളടങ്ങിയ ഗ്ലോബല്‍ ഫു‍ഡ് സ്ട്രീറ്റാണ്‌ പ്രധാന ആകർഷണം. തത്സമയ പാചക സ്റ്റാളുകള്‍, പാചക മത്സരങ്ങള്‍, ഫുഡ് ടേസ്റ്റിങ് ഓപ്ഷനുകള്‍ അടക്കം വിപുലമായ സൗകര്യങ്ങളുമുണ്ട്‌. ലോകത്തെയും സൗദിയിലെയും മാമ്പഴ വൈവിധ്യങ്ങൾ അണിനിരത്തി സൗദി മാമ്പഴ ഫെസ്റ്റിവലും നടക്കും. 29ന്‌ ആണ് മാമ്പഴ ഫെസ്റ്റ്‌ തുടങ്ങുക. കൂടാതെ, പലചരക്ക്, ബേക്കറി അടക്കമുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും മികച്ച കിഴിവുകളുണ്ട്. ലുലു ഹാപ്പിനസ് അംഗങ്ങൾക്ക്‌ പ്രത്യേക ഓഫറുകളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home