Deshabhimani

അൽ ഹെയിലിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

lulu hypermarjet
വെബ് ഡെസ്ക്

Published on Oct 01, 2026, 03:17 PM | 1 min read

മസ്‌കത്ത്‌ : മസ്‌കത്തിലെ അൽ ഹെയിലിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ ഒമാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ നിക്ഷേപ പ്രോത്സാഹന അണ്ടർ സെക്രട്ടറി ഇബ്തിസാം ബിൻത് അഹമ്മദ് ബിൻ സയീദ് അൽ ഫറൂജി ഉദ്ഘാടനം ചെയ്തു. ഒമാനിലെ ലുലുവിന്റെ 35–ാമത്തെ പ്രൊജക്ടാണ് അൽ ഹെയിലിലേത്. ആറുമാസത്തിനുള്ളിൽ ഏഴ് പുതിയ സ്റ്റോറുകൂടി തുറക്കുമെന്ന്‌ എം എ യൂസഫലി പറഞ്ഞു. ​6973 ചതുരശ്രയടി വിസ്തൃതിയിലുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ പഴം, പച്ചക്കറി, ദൈനംദിന ഉൽപ്പന്നങ്ങൾ, മത്സ്യം, മാംസം, ഗ്രോസറി, ഫ്രഷ് ഫുഡ്, ഗൃഹോപകരണങ്ങൾ, ഇലക-്‌ട്രോണിക-്‌സ്‌, മൊബൈൽ ഫോണുകൾ, ആക-്‌സസറികൾ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home