മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

ജിദ്ദ : സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. മദീന അൽ-മുനവ്വറയിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.
മദീന ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽ-മുഗീർ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനംചെയ്തു. മദീനയിലെ രണ്ടാമത്തേതും, മക്ക മദീനയിലെ നാലാമത്തേയും സ്റ്റോറാണ് മദീന അൽ-മുനവ്വറയിലേത്. കിംഗ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷന് സമീപമാണ് പുതിയ സ്റ്റോർ.
ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലി, ലുലു സൗദി ഡയറക-്‌ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.









0 comments