ad
Deshabhimani

നൂർ ഗസൽ–ലുലു സമ്മാന പദ്ധതി: ആദ്യ നറുക്കെടുപ്പ് സംഘടിപ്പിച്ചു

noor gazal lulu
വെബ് ഡെസ്ക്

Published on Dec 29, 2025, 02:56 PM | 1 min read

മസ്കത്ത്: നൂർ ഗസൽ –ലുലു സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ 27-ന് സുഹാറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. വടക്കൻ ബാത്തിന സാമൂഹ്യ വികസന മന്ത്രാലയത്തിലെ അസി. ഡയറക്ടർ ജനറൽ ആയ ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ മഹ്മരിയുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് ചെയർമാൻ അബ്ദുല്ല റാഷിദ് അൽ അവാദി, മാനേജിങ് ഡയറക്ടർ ഹസ്‌ലിൻ സലീം, ലുലു ഹൈപ്പർമാർക്കറ്റ് സുഹാർ ജനറൽ മാനേജർ ഉസ്മാൻ ,നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് സെയിൽസ് മാനേജർ അസിം പി കെ എന്നിവർ പങ്കെടുത്തു.


ആദ്യ റാഫിൾ ഡ്രോയിലെ വിജയികൾ: നൂറുൽ അഫ്സർ – ഐഫോൺ 17 പ്രോ, അബ്ദുല്ല – സാംസങ് ടി.വി, അമീൻ നിസ്താർ – സ്വർണ നാണയം, ശ്രീനിവാസൻ എല്ലപ്പൻ – സ്വർണ നാണയം, കൂടാതെ 20 വിജയികൾക്ക് ലുലു ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിച്ചു. നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസും ലുലു ഹൈപ്പർമാർക്കറ്റും സംയുക്തമായാണ് സമ്മാന പദ്ധതി സംഘടിപ്പിക്കുന്നത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home