ad
Deshabhimani

തദ്ദേശ തെരഞ്ഞെടുപ്പ്; കുവൈത്തിൽ എൽഡിഎഫ് കൺവൻഷൻ

left convention kuwait
വെബ് ഡെസ്ക്

Published on Dec 04, 2025, 01:47 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ നടന്ന കൺവൻഷൻ ലോക കേരള സഭ അംഗവും കല കുവൈത്ത് ജനറൽ സെക്രട്ടറിയുമായ ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു. ജെ സജി അധ്യക്ഷനായി. കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് സംസാരിച്ചവർ ആഹ്വാനം ചെയ്തു.

മണിക്കുട്ടൻ (കേരള അസോസിയേഷൻ), മാത്യു ജോസഫ് (പ്രവാസി കേരള കോൺഗ്രസ്),

ബാബു ഫ്രാൻസിസ് (എൻസിപി), അതുൽ (ജനത കൾച്ചറൽ സെൻ്റർ), സജി തോമസ് മാത്യു

(ലോക കേരള സഭ അംഗം), മാത്യു ജോസഫ് (കല കുവൈത്ത്) എന്നിവർ സംസാരിച്ചു. ലോക

കേരള സഭ അംഗം രജീഷ് സ്വാഗതവും ജിതിൻ പ്രകാശ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home