ലാനയുടെ പുസ്തക ചർച്ച; വിനോദ് കൃഷ്ണയുടെ 'ലീക്ക് 86'

ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ 'ലീക്ക് 86' ആണ് ചർച്ച ചെയ്യുന്നത്. '9 mm ബെരേറ്റ' എന്ന നോവലിന് ശേഷം വിനോദ് കൃഷ്ണ രചിച്ച പുതിയ നോവലാണ് 'ലീക്ക് 86'.
എൺപതുകളിലെ കേരളീയ സാമൂഹ്യ ജീവിതം ക്രിയാത്മകമായി ആവിഷ്കരിക്കുന്ന കൃതിയാണിത്. ശനി രാവിലെ 10ന് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് ചർച്ച. നിരൂപകനായ അഭിലാഷ് ചിറ്റത്തുക്കാട്ടിൽ നോവൽ പരിചയപ്പെടുത്തി സംസാരിക്കും. സംവാദത്തിൽ നോവലിസ്റ്റ് വിനോദ് കൃഷ്ണ എഴുത്തനുഭവം പങ്കുവയ്ക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
ചർച്ചകളിൽ സജീവമായി പങ്കെടുക്കാൻ എല്ലാ സാഹിത്യപ്രേമികളെയും ക്ഷണിക്കുന്നതായി ലാന ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ- 214-435-0124 സാമുവേൽ പനവേലി (പ്രസിഡൻ്റ്) , 347-204-0062 നിർമ്മല ജോസഫ് (മാലിനി ) (സെക്രട്ടറി) , 469-274-6501 ഷാജു ജോൺ (പ്രോഗ്രാം കമ്മറ്റി ചെയർമാൻ). Zoom Meeting ID: 831 2865 6132.










0 comments