ad
Deshabhimani

ലാനയുടെ “എന്റെ എഴുത്തുവഴികൾ” പരമ്പര 28ന്

lana
വെബ് ഡെസ്ക്

Published on Mar 26, 2025, 04:35 PM | 1 min read

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പര മാർച്ച് 28 വെള്ളിയാഴ്ച സൂമിലുടെ നടക്കും. പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും, രചനാനുഭവങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.


ലാന മുൻ പ്രസിഡന്റും എഴുത്തുകാരനുമായ അനിലാൽ ശ്രീനിവാസനും കഥാകൃത്തായ കെ വി പ്രവീണുമാണ്‌ എഴുത്തനുഭവങ്ങൾ പങ്കുവെക്കുക. എഴുത്തുകാരെ ലാന സെക്രട്ടറി സാമുവൽ യോഹന്നാനും എഴുത്തുകാരൻ ബാജി ഓടംവേലിയും പരിചയപ്പെടുത്തും. സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home