ad
Deshabhimani

യുഎഇ പൗരന്മാർക്കുള്ള ലെബനൻ യാത്രാവിലക്ക് പിൻവലിച്ചു

യുെഇ
വെബ് ഡെസ്ക്

Published on Jul 01, 2026, 04:17 PM | 1 min read

ദുബായ് : യുഎഇ പൗരന്മാർക്ക് ലെബനനിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 29 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. ​എന്നാൽ ലെബനനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ "തവാജുദി' സേവനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ലെബനനിലെ താമസസ്ഥലത്തിന്റെ വിവരങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട വ്യക്തിയുടെ വിവരങ്ങൾ, യുഎഇയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച വിവരങ്ങൾ എന്നിവ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തണം.


യാത്രയിൽ മാറ്റമുണ്ടായാൽ അതും പുതുക്കി നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു. ​അടിയന്തര സാഹചര്യമുണ്ടായാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ 80024 എന്ന എമർജൻസി ഹെൽപ്‌ലൈനിൽ ബന്ധപ്പെടണം. നിർബന്ധിത രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ യാത്രയിൽ തടസവും നിയമനടപടികളും നേരിടേണ്ടിവരും.


പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിലിൽ യുഎഇ സർക്കാർ സ്വന്തം പൗരന്മാർക്ക് ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക്‌ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്നാണ് ലെബനനിലേക്കുള്ള യാത്രാവിലക്ക് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home