ലമോദ രണ്ടാം പതിപ്പ് വെള്ളിയാഴ്ച

സൊഹാർ: സൊഹാറിയൻസ് കല സംഘടിപ്പിക്കുന്ന ലമോദ രണ്ടാം പതിപ്പ് വെള്ളിയാഴ്ച സൊഹാർ അമീറാസ് പാലസിൽ നടക്കും. കരോക്കെ ഗാനമേള, വിവിധ വിഭാഗങ്ങളിലായി ഫാഷൻ ഷോ, എക്‌സ്‌റ്റംബർ കൊറിയോഗ്രാഫി മത്സരങ്ങൾ എന്നിവ കോർത്തിണക്കിയാണ് പരിപാടി. രാവിലെ 10ന് ആരംഭിക്കുന്ന മത്സരപരിപാടി വൈകിട്ട് ഏഴിന് സമാപിക്കും. ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും നടക്കും. ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. ട്രിപ്പിൾ എ ഇവന്റ് ബാനറിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.









0 comments