ad
Deshabhimani

ലമോദ സീസൺ 2 സൊഹാറിൽ

la moda
വെബ് ഡെസ്ക്

Published on Jun 01, 2026, 05:01 PM | 1 min read

സൊഹാർ : സൊഹാറിയൻസ് കലയുടെ ലമോദ സീസൺ രണ്ടാം പതിപ്പ്‌ സൊഹാർ അമീറാസ് പാലസ്‌ ഹാളിൽ നടന്നു. കരോക്കെ ഗാനമേളയും ഫാഷൻ ഷോയും തത്സമയ ഡാൻസ് മത്സരവും മിസ് സൊഹാർ, മിസ്റ്റർ സൊഹാർ മത്സരങ്ങളും നടന്നു. വിവിധ പ്രായത്തിലുള്ളവർ പുതുമയിലും വർണത്തിലുമുള്ള വേഷവിധാനത്തിൽ റാമ്പിൽ ചുവടുവച്ചു. കരോക്കെ ഗാനമേള മത്സരത്തിൽ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ അവതരിപ്പിച്ചു. ഹാർമോണിസ്റ്റും സിനിമ സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറി.


മലയാളം മിഷൻ മസ്‌കത്ത്‌ ചാപ്‌റ്റർ സെക്രട്ടറി അനു ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സാംസ്‌കാരിക സദസ്സിൽ ശ്രീജേഷ് പാട്യം അധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകൻ കെ വി രാജേഷ്, തമ്പാൻ തളിപ്പറമ്പ, മുരളി കൃഷ്ണൻ, ഡോ. റോയ് പി വീട്ടിൽ, സൊഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി രാജേഷ് കൊണ്ടല, മനോജ്‌ കുമാർ, വാസുദേവൻ പിട്ടൻ, സുനിൽ, സജീഷ് ജി ശങ്കർ, പവി ഗോവിന്ദ് എന്നിവർ സംസാരിച്ചു. നിഷിത് കുമാർ മിസ്റ്റർ സൊഹാറായും ശ്രുതി സുരേഷ്‌ മിസ്‌ സൊഹാറായും തെരഞ്ഞെടുക്കപ്പെട്ടു. സച്ചിൻ നമ്പ്യാർ, അനു നാരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം നേടി. ഉന്നത വിജയം നേടിയ സൊഹാറിയൻസ് കല അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ട്രിപ്പിൾ എ ഇവന്റ് ബാനറിലായിരുന്നു പരിപാടി. ബിജു കാക്കപ്പോയിൽ സ്വാഗതവും ലമോദ രക്ഷാധികാരി വാസുദേവൻ നായർ നന്ദിയും പറഞ്ഞു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home