ബലിപെരുന്നാൾ ആശംസകളുമായി കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരൻമാർക്കും പ്രവാസികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്. സ്‌നേഹവും സമാധാനവും സുരക്ഷയും നിറഞ്ഞ സന്തോഷകരമായ പെരുന്നാൾ ആഘോഷിക്കാൻ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും സാധിക്കട്ടെയെന്ന് അമീർ സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും സുരക്ഷയും സ്ഥിരതയും അനുഗ്രഹിക്കണമെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രാർഥിക്കുന്നതായും അമീർ സന്ദേശത്തിൽ വ്യക്തമാക്കി.









0 comments