ad
Deshabhimani

സിഗ്നൽ കാത്തിരിക്കുമ്പോൾ ഫോൺ നോക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് ഗതാഗത വകുപ്പ്‌

mobile traffic
വെബ് ഡെസ്ക്

Published on Oct 18, 2025, 06:30 PM | 1 min read

കുവൈത്ത് സിറ്റി: ഗതാഗത സിഗ്നലിൽ വാഹനം നിർത്തിയിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക്‌ മുന്നറിയിപ്പുമായി കുവൈത്ത് ഗതാഗത വകുപ്പ്‌. ഇത്തരം പ്രവണത ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ കേണൽ ഉസ്മാൻ അൽ ഗരീബ് വ്യക്തമാക്കി.


ചുവപ്പ്‌ സിഗ്നലിൽ വാഹനം നിശ്ചലമായാലും ഡ്രൈവിങ്ങിൽ പൂർണ ശ്രദ്ധ ആവശ്യമാണ്. ഈ സമയത്ത് ഫോൺ പിടിക്കാനോ ഉപയോഗിക്കാനോ ഡ്രൈവർമാർക്ക് അനുവാദമില്ല. സിഗ്നലിനിടെ ഫോൺ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുകയും പിൻവശത്തെ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യും. സിഗ്നൽ ലഭിച്ചിട്ടും മുന്നോട്ടുനീങ്ങാതെ വൈകിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.


ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിരീക്ഷണ കാമറകളും സെൻട്രൽ കൺട്രോൾ റൂമും ഇത്തരം പ്രവൃത്തികൾ നിരന്തരം നിരീക്ഷിച്ച് തത്സമയം രേഖപ്പെടുത്തും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കും. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ ഡ്രൈവർമാരുടെ ജാഗ്രത നിർണായകമാണ്‌. ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും കേണൽ ഗരീബ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home