ad
Deshabhimani

പുതിയ ഗതാ​ഗത നിയമം: വിവിധ ഭാഷകളിൽ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു

kuwait traffic rules
വെബ് ഡെസ്ക്

Published on Jan 30, 2025, 04:24 PM | 1 min read

കുവൈത്ത്‌സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതികളെ കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം വിപുലമായ പദ്ധതികൾ ആരംഭിച്ചു. പൗരന്മാർക്കും പ്രവാസികൾക്കും പുതിയ ഗതാഗത നിയമം മനസ്സിലാക്കാൻ അറബിക് കൂടാതെ ആറു ഭാഷകളിലാണ് ക്യാമ്പയിൻ നടത്തുന്നത്. ഇംഗ്ലിഷ്, ഹിന്ദി, ബംഗ്ല , ഉറുദു, പാഴ്സി, ഫ്രഞ്ച് എന്നീ ഭാഷകളിലാണ് ബോധവൽക്കരണം. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.


ഒന്നിലധികം ഭാഷകളിലെ പ്രിന്റ്-ദൃശ്യ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ, മാളുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ബോധവൽക്കരണം നടത്തും. വിവിധ ഭാഷകളിൽ വിഡിയോ പ്രചാരണവും ഒരുക്കിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം കഴിഞ്ഞ ദിവസമാണ് ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയത്. നമ്പർ 5-2025 ഉത്തരവ് പ്രകാരമുള്ള ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. കടുത്ത പിഴ ശിക്ഷയും ഗുരുതര ലംഘനങ്ങൾക്ക് ജയിൽ വാസവുമാണ് ശിക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home