ad
Deshabhimani

വിമാനത്താവളം പൂർണ പ്രവർത്തനം പുനഃരാരംഭിക്കൽ: നേരിട്ടെത്തി അവലോകനം ചെയ്‌ത്‌ കുവൈത്ത് പ്രധാനമന്ത്രി

Kuwait PM Airport Visit

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ -അഹമ്മദ് അൽ -സബാഹിന്റെ നേതൃത്വത്തിൽ കുവൈത്ത്‌ വിമാനത്താവളം സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Apr 22, 2026, 03:14 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂർണ പ്രവർത്തനം പുനഃരാരംഭിക്കാനുള്ള മുന്നൊരുക്കം നേരിട്ടെത്തി വിലയിരുത്തി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ -അഹമ്മദ് അൽ -സബാഹ്. പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സലേം അൽ -സബാഹ്‌, വ്യോമയാന അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ -ഹമൂദ് അൽ -സബാഹ്‌ എന്നിവരോടൊപ്പമാണ്‌ പ്രധാനമന്ത്രി ഞായറാഴ്ച വിമാനത്താവളത്തിൽ എത്തിയത്‌.


മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ വിമാനത്താവളം പ്രവർത്തനം പുനഃരാരംഭിക്കാനുള്ള പദ്ധതികളും ഇതിനായി സ്വീകരിച്ച നടപടികളും പ്രധാനമന്ത്രി വിശദമായി അവലോകനം ചെയ്തു. പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള സംവിധാനങ്ങൾ, സുരക്ഷാക്രമീകരണങ്ങൾ, അംഗീകരിച്ച മുൻകരുതൽ നടപടികൾ എന്നിവയും പരിശോധിച്ചു. തുടർന്ന് പുറപ്പെടൽ–എത്തിച്ചേരൽ ഹാളുകൾ, കസ്റ്റംസ് പരിശോധന കേന്ദ്രങ്ങൾ, ബാഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങൾ, ഓപ്പറേഷണൽ-–ടെക്നിക്കൽ യൂണിറ്റുകൾ എന്നിവ പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ചു. റൺവേ മേഖലയിൽ വിന്യസിച്ചിരിക്കുന്ന ഉപകരണങ്ങളും ഗ്രൗണ്ട് സർവീസ് സംവിധാനങ്ങളും അദ്ദേഹം വിലയിരുത്തി.


വ്യത്യസ്‌ത ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അംഗീകരിച്ച പദ്ധതികൾക്കനുസൃതമായി വിമാനത്താവളത്തിന്റെ പൂർണ തയ്യാറെടുപ്പ് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒരുമിച്ച്‌ പ്രവർത്തിക്കണമെന്നും നിർദേശിച്ചു. രാജ്യത്തിന്റെ വ്യോമ ഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നടപടികൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് താൽക്കാലികമായി നിലച്ചിരുന്ന വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാനായി പ്രവർത്തിച്ച ദേശീയ, -സാങ്കേതിക സംഘങ്ങളുടെ സേവനവും സമർപ്പണവും പ്രധാനമന്ത്രി പ്രശംസിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കാനുള്ള ഒരുക്കങ്ങളിൽ അവരുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home