Deshabhimani

മയക്കുമരുന്ന് കേസ്‌; സെപ്തംബറിൽ 194 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 10:23 AM | 1 min read

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശംവയ്‌ക്കൽ, പ്രചാരണം എന്നിവയുമായി ബന്ധപ്പെട്ട് സെപ്തംബറിൽ 194 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തി. സെപ്തംബർ ഒന്നുമുതൽ 30 വരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 205 പേരെ പ്രതികളാക്കി 160 കേസ്‌ രജിസ്റ്റർ ചെയ്‌തു.


പരിശോധനകളിൽ ഏകദേശം 7.25 ലക്ഷം ലഹരിഗുളികയും വൻതോതിൽ മറ്റു ലഹരിവസ്‌തുക്കളും പിടിച്ചെടുത്തു. 244.62 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, 14.495 കിലോ ഹാഷിഷ്, 5.159 കിലോ ഹെറോയിൻ, 305 ഗ്രാം കൊക്കെയ്ൻ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഒമ്പത് ഗ്രാം ലിറിക്ക പൊടി, 4.308 ഗ്രാം കഞ്ചാവ്, ആറു ഗ്രാം രാസലഹരിവസ്‌തുക്കൾ, രണ്ടു കുപ്പി മദ്യം എന്നിവയും കണ്ടെത്തി.


മയക്കുമരുന്ന് ഇറക്കുമതി, കടത്ത്, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് 189 പേരെ പ്രതികളാക്കി 141 കേസ്‌ രേഖപ്പെടുത്തി. ചെറിയ മയക്കുമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട 15 കേസിൽ 16 പേരാണ് പ്രതികൾ. ലഹരിക്ക് അടിമപ്പെട്ടവരുമായി ബന്ധപ്പെട്ട 52 പരാതിയും അധികൃതർ കൈകാര്യം ചെയ്‌തു. പരിശോധനകളിൽ ഷോട്ട്ഗൺ, കലാഷ്‌നിക്കോവ് തോക്ക്, നാലു പിസ്റ്റൾ, എയർ റൈഫിൾ എന്നിവയും പിടിച്ചെടുത്തു.

​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home