ad
Deshabhimani

അലവൻസ്, ബോണസ് പാക്കേജിന് കുവൈത്തിൽ അംഗീകാരം; നഴ്‌സുമാർക്ക്‌ ശമ്പളം വർധിക്കും

nurses
വെബ് ഡെസ്ക്

Published on Aug 06, 2026, 02:04 PM | 2 min read

കുവൈത്ത് സിറ്റി : നഴ്‌സിങ്, മിഡ്‌വൈഫറി മേഖലയിലെ ജീവനക്കാർക്കായി പുതിയ അലവൻസ്, ബോണസ് പാക്കേജുമായി കുവൈത്ത്‌. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി അംഗീകാരം നൽകിയതോടെ ഇതുസംബന്ധിച്ച 2026ലെ മന്ത്രിതല ഉത്തരവ് പുറത്തിറക്കി. നഴ്‌സിങ്, മിഡ്‌വൈഫറി തസ-്‌തികകൾക്കായി സാങ്കേതിക ഗ്രേഡുകൾ അടിസ്ഥാനമാക്കിയുള്ള പുതിയ തസ്തിക സംവിധാനത്തിനും അംഗീകാരം നൽകി.

തസ-്‌തിക, പ്രവൃത്തിപരിചയം, സേവനത്തിലെ പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ നഴ്‌സിങ്, മിഡ്‌വൈഫറി ജീവനക്കാരുടെ പ്രതിമാസ അലവൻസുകൾ പുനഃക്രമീകരിച്ചു. സ്വദേശികളായ നഴ്‌സുമാർക്കും മിഡ്‌വൈഫുകൾക്കും അസിസ്റ്റന്റ് നഴ്‌സ്, അസിസ്റ്റന്റ് മിഡ്‌വൈഫ് തസ്തികകളിൽ പ്രതിമാസം 1040 ദിനാർ മുതലും ഹെഡ് നഴ്‌സിങ് സ്പെഷ്യലിസ്റ്റ്, ഹെഡ് മിഡ്‌വൈഫറി സ്പെഷ്യലിസ്റ്റ് തസ്തികകളിൽ 1510 ദിനാർവരെയും ആനുകൂല്യങ്ങൾ ലഭിക്കും.


​വർക്ക് നേച്ചർ അലവൻസ്, ജോബ് ലെവൽ അലവൻസ്, ഇൻസെന്റീവ് അലവൻസ്, കോസ്റ്റ് ഓഫ് ലിവിങ് അലവൻസ്, ഷിഫ്റ്റ് അലവൻസ്, സൂപ്പർവിഷൻ അലവൻസ്, ട്രെയിനിങ്‌ അലവൻസ്, ഓൺ-കോൾ അലവൻസ് എന്നിവ ഉൾപ്പെടുന്ന വിവിധ ആനുകൂല്യങ്ങളാണ് പുതിയ പാക്കേജിന്റെ ഭാഗമായിരിക്കുന്നത്.


​പ്രവാസി നഴ്‌സുമാർക്കും മിഡ്‌വൈഫുകൾക്കുമായി പ്രത്യേക അലവൻസ് ഘടനയും തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വദേശികളിൽനിന്ന് വ്യത്യസ്തമായ അലവൻസ് ഘടനയാണെങ്കിലും വർക്ക് നേച്ചർ അലവൻസ്, ജോബ് ലെവൽ അലവൻസ്, കോസ്റ്റ് ഓഫ് ലിവിങ് അലവൻസ്, ഷിഫ്റ്റ് അലവൻസ്, സൂപ്പർവിഷൻ അലവൻസ്, ട്രെയിനിങ്‌ അലവൻസ്, ഓൺ-കോൾ അലവൻസ് എന്നിവ തസ്തികയ്ക്കനുസരിച്ച് അനുവദിക്കും.

​നഴ്‌സിങ് സർവീസ് ടെക്നീഷ്യൻമാർക്കും പുതിയ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. സ്വദേശികളായ ടെക്‌നീഷ്യൻമാർക്ക് വർക്ക് നേച്ചർ അലവൻസ്, ജോബ് ലെവൽ അലവൻസ്, ഇൻസെന്റീവ് അലവൻസ്, കോസ്റ്റ് ഓഫ് ലിവിങ് അലവൻസ്, ഓൺകോൾ അലവൻസ് എന്നിവ വർധിപ്പിച്ചു. പ്രവാസി ടെക്നീഷ്യൻമാർക്കും ഗ്രേഡിനനുസരിച്ചുള്ള പുതുക്കിയ ആനുകൂല്യങ്ങൾ ലഭ്യമാക്കും.


പ്രത്യേക സർവകലാശാല യോഗ്യതയുള്ള സ്വദേശികളായ നഴ്‌സിങ്, മിഡ്‌വൈഫറി ബിരുദധാരികൾക്ക് പ്രൊഫഷണൽ നിലവാരത്തിനനുസരിച്ച് 100 മുതൽ 500 ദിനാർവരെ പ്രത്യേക ബോണസും അനുവദിച്ചിട്ടുണ്ട്. അക്കാദമിക് യോഗ്യത അലവൻസായി സ്വദേശികളായ നഴ്‌സുമാർക്ക് പിഎച്ച്ഡിയ്ക്ക്‌ 150 ദിനാറും മാസ്റ്റേഴ്സ് ബിരുദത്തിന് 75 ദിനാറും ലഭിക്കും. പ്രവാസി നഴ്‌സുമാർക്ക് പിഎച്ച്ഡിയ്ക്ക്‌ 50 ദിനാറും മാസ്റ്റേഴ്സ് ബിരുദത്തിന് 25 ദിനാറുമാണ് അനുവദിച്ചിരിക്കുന്നത്.


​നഴ്‌സിങ് മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ അക്കാദമിക് യോഗ്യതകൾക്കുമാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നഴ്‌സിങ്, മിഡ്‌വൈഫറി മേഖലയിലെ പ്രൊഫഷണൽ മികവിനും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അർഹമായ അംഗീകാരം നൽകാനും രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താനുമാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home