ad
Deshabhimani

കെപിഎല്ലിന് സമാപനം; വയനാട് പാന്തേഴ്സിന് കിരീടം

kpl wayanad
വെബ് ഡെസ്ക്

Published on Nov 30, 2025, 05:04 PM | 1 min read

ജിദ്ദ : ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കെപിഎൽ സീസൺ 9-ൽ വയനാട് പാന്തേഴ്സിന് ത്രസിപ്പിക്കുന്ന ജയം. ജിദ്ദ കേരള ക്രിക്കറ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ ആറു റൺസിനാണ് വയനാട് പാന്തേഴ്സ് തൃശൂർ കൊടിമരത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയ വയനാട് പാന്തേഴ്സിനെ പിന്തുടർന്നെത്തിയ തൃശൂർ കൊടിമരത്തിന് ആറു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.


വയനാടിന്റെ അഷ്റഫ് 18 പന്തിൽ ഏഴ് സിക്സറിന്റെയും രണ്ടു ഫോറുകളുടെയും അകമ്പടിയോടെ 51 റൺസ് നേടി. നിഷാദ് 21 പന്തിൽ 47 റൺസും നേടി. ഇരുവരുടെയും ബാറ്റിംഗ് കരുത്താണ് വയനാടിന് തുണയായത്. തൃശൂരിന്റെ അൽ അമീൻ ഫൈസൽ 31 പന്തിൽ 59 റൺസ് നേടി ടീമിന് കരുത്തേകി. വയനാടിന്റെ നിഷാദാണ് കളിയിലെ കേമൻ. മികച്ച ബാറ്റ്സ്മാനായി തൃശൂർ കൊടിമരത്തിന്റെ അൽ അമീൻ ഫൈസലിനെ തെരഞ്ഞെടുത്തു. വയനാടിന്റെ നിഷാദാണ് മികച്ച ബോളർ.


വിജയികൾക്ക് കേരള എൻജിനിയേഴ്സ് ഫോറം ഫൗണ്ടർ ഇഖ്ബാൽ പൊക്കുന്ന് ട്രോഫി വിതരണം ചെയ്തു. അരിസോൺ ഗ്രൂപ്പ് ജനറൽ മാനേജർ അബ്ദുൽ നാഫി, ഫൈറൂസ് ട്രാവൽസ് ചെയർമാൻ ഫിറോസ്, തലശേരി വെൽഫെയർ അസോസിയേഷന്റെ സിറാജ്, അമാസി മാനേജിംഗ് ഡയറക്ടർ ഷഫീഖ് താറി, കോഴിക്കോടൻ റസ്റ്റോറന്റ് എം.ഡി ഹാരിസ് തുണിച്ചേരി തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു. കോർ മെമ്പേഴ്സ് അംഗങ്ങളായ നൗഷാദ് നൗബോയ്, ലുലു സൈനി, ഫായിസ് ആലുങ്ങൽ, അൻസാർ മാട്ടു തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home