ad
Deshabhimani

കൊണ്ടോട്ടിയൻസ് @ ദമ്മാമിന് പുതിയ ഭാരവാഹികൾ

kondottiyans at dammam
വെബ് ഡെസ്ക്

Published on May 10, 2026, 03:56 PM | 1 min read

ദമ്മാം : കൊണ്ടോട്ടിയൻസ് @ ദമ്മാം ജനറൽ ബോഡി യോഗം ദമ്മാം കാസ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷനായി. അബ്ദുൽ ഹമീദ് ചേനങ്ങാടൻ യോഗം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി വി പി ഷമീർ കൊണ്ടോട്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിദ്ധിഖ് ആനപ്ര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.


കഴിഞ്ഞ മാസം അന്തരിച്ച മുൻ ഉപദേശക സമിതി അംഗം കബീർ കൊണ്ടോട്ടിക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു. പ്ലസ് ടു പഠനം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളായ മുഹമ്മദ് റിഷാൻ, മുഹമ്മദ് റിഷാൽ എന്നിവർക്ക് സൈനു വലിയപറമ്പ്, ശിഹാബ് കോട്ടുക്കര, ആസിഫ ടീച്ചർ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.


kondottiyans dammamഅഷ്റഫ് കൊണ്ടോട്ടി, ആലിക്കുട്ടി ഒളവട്ടൂർ, സിദ്ദിഖ്‌ ആനപ്ര


അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളായി ആലിക്കുട്ടി ഒളവട്ടൂർ (പ്രസിഡന്റ് ) റിയാസ് മരക്കാട്ടുതൊടിക, ആസിഫ് മേലങ്ങാടി, സഹീർ മജ്ദാൽ, നിയാസ് ബിനു (വൈസ് പ്രസിഡന്റുമാർ ,) അഷ്റഫ് കൊണ്ടോട്ടി (ജനറൽ സെക്രട്ടറി), സിദ്ദിഖ്‌ ആനപ്ര (ട്രഷറർ ) വി പി ഷമീർ കൊണ്ടോട്ടി (ഓർഗനൈസിങ് സെക്രട്ടറി ), അനീസ് കൊട്ടപ്പുറം, റസാക് ഒമാനൂർ, സുഹൈൽ ചേനങ്ങാടൻ, മുസ്തഫ പള്ളിക്കൽ ബസാർ (സെക്രട്ടറിമാർ) എന്നിവരെയും മുഖ്യ രക്ഷാധികാരികളായി അഹ്മദ് പുളിക്കൽ (വല്യാപ്പുക്ക), അബ്ദുൽ ഹമീദ് ചേനങ്ങാടൻ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി ശ്രീരാജ് ചെറുക്കാട്ട്, ശംസീർ മുതുപറമ്പ്, ഹുസ്സൈൻ പഴേരി ആലിൻചുവട് (ബാപ്പു), ഷറഫുദ്ദീൻ വലിയപറമ്പ് (റോയൽ മലബാർ), റഷീദ് പുളിക്കൽ, മുഹമ്മദ് കുട്ടി കഫ്ജി എന്നിവരെയും തെരഞ്ഞെടുത്തു. പതിനേഴ് അംഗ പ്രവർത്തക സമിതിയും രൂപീകരിച്ചു. മീഡിയ സെൽ കോർഡിനേറ്റർ ആയി റഹ്മത് അമ്പലങ്ങാടനെ തിരഞ്ഞെടുത്തു. യോഗത്തിൽ മുഹമ്മദ്‌ കുട്ടി കഫ്ജി, ഹുസ്സൈൻ ബാപ്പു പഴേരി, റിയാസ് മരക്കാട്ട് തൊടിക, റസാക് ബാബു, ആസിഫ് മേലങ്ങാടി, നംഷീദ ഷമീർ, റഹീം കോബാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home