ad
Deshabhimani

കൊണ്ടോട്ടിയൻസ് ദമ്മാം "കൊണ്ടോട്ടി മഹോത്സവം’

kondottiyans

സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ ടി വി ഇബ്രാഹിം എംഎൽഎ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 05, 2025, 05:25 PM | 1 min read

ദമ്മാം : കൊണ്ടോട്ടിയൻസ് ദമ്മാമിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "കൊണ്ടോട്ടി മഹോത്സവം’ ഫൈസലിയ യൗം അൽ മീക്ക ഓഡിറ്റോറിയത്തിൽ നടന്നു. സാംസ്‌കാരിക സമ്മേളനം ടി വി ഇബ്രാഹിം എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷനായി. ‘കൊണ്ടോട്ടി ചരിത്രവും സംസ്‌കാരവും’ സെമിനാറിൽ നഗരസഭ വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ സംസാരിച്ചു.

ചെയർമാൻ അബ്‌ദുൾ ഹമീദ് ചേനങ്ങാടൻ, ജനറൽ സെക്രട്ടറി അഷ്‌റഫ് കൊണ്ടോട്ടി, വൈസ് പ്രസിഡന്റ് റിയാസ് മരക്കാട്ടുതൊടിക, കെ കെ ഫാറൂഖ്, സിദ്ദിഖ്‌ പാണ്ടികശാല, ഇ കെ സലിം, കെ എം ബഷീർ, അസൈനാർ കളത്തിങ്കൽ, മൊയ്‌തീൻകുട്ടി, ഷമീർ കൊണ്ടോട്ടി, ഇ എം മുഹമ്മദുകുട്ടി, ഫൈസൽ കൊണ്ടോട്ടി, സിദ്ദീഖ് ആനപ്ര തുടങ്ങിയവർ സംസാരിച്ചു.

വ്യവസായിയും കൂട്ടായ്മ ഉപദേശക സമിതി ചെയർമാനുമായ അഹമ്മദ് പുളിക്കൽ, ശ്രീരാജ് ചെറുക്കാട്ട്, സുൽഫി, വിപിൻ ദാസ് ചെട്ടിയത്ത്, ഷമീം കാരാട്ട്, മുതിർന്ന അംഗങ്ങളായ ഹുസൈൻ പഴേരി, ഹംസ അത്തിക്കാവിൽ എന്നിവരെ ആദരിച്ചു. ഡോക്‌ടറേറ്റ് നേടിയ റാബിയ റൂബി, സിബിഎസ്‌ഇ അത്‌ലറ്റിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച റൈദ അജ്മൽ, വ്ലോഗർ താഹിർ വല്ലപ്പുഴ, മീഡിയ കോഓർഡിനേറ്റർ അനീസ് കോട്ടപ്പുറം തുടങ്ങിയവരെ മെമന്റോ നൽകി അനുമോദിച്ചു. സുറുമി വയനാട് നയിച്ച സംഗീതവിരുന്നിൽ ഫഹദ് ബക്കർ, ഷുഹൈബ്‌ മരക്കാർ, കരീം മാവൂർ, ഫൈസൽ എടക്കോട്ട് തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. നഹീദ് സബ്റി അവതാരകയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home