ad
Deshabhimani

മസ്‌ക്കത്തിൽ കൊടുങ്ങല്ലൂരോണം അരങ്ങേറി

KODUNGALLOORONAM
വെബ് ഡെസ്ക്

Published on Oct 13, 2025, 09:00 PM | 1 min read

മസ്‌ക്കത്ത് : ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ റൂവി അൽഫലാജ് ഗ്രാൻഡ് ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂരോണം 2025 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം കൂട്ടായ്മയിലെ തന്നെ അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.


കൂട്ടായ്മയിലെ കലാകാരൻ ബിനിലിന്റെയും മോനിഷാ ബിനിലിന്റെയും നേതൃത്വത്തിൽ ഒമാനിൽ ആദ്യമായി ഒരുക്കിയ കാവടിയാട്ടം പരിപാടിയുടെ മാറ്റുകൂട്ടി. 1500 ലധികം ആളുകൾക്ക് വളരെ ചിട്ടയോടെ ഒരുക്കിയ ഓണസദ്യയും കലാ പരിപാടികളും നടന്നു.


കണ്ണകി ചരിതവും കൊടുങ്ങല്ലൂരിന്റെ തനത് കലാരൂപങ്ങളേയും സാമന്വയിപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂരിന്റെ സമ്പന്നമായ ചരിത്രത്തെ വേദിയിൽ അവതരിപ്പിച്ച 'മുസ്‌രിസ് ചരിതം' എന്ന ദൃശ്യാവിഷ്കാരം പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി. യു കെ സുരേഷ് കുമാർ ഒരുക്കിയ കഥയെ മുജീബ് മജീദ് വളരെ മനോഹരമായി അണിയിച്ചൊരുക്കി. കൊടുങ്ങല്ലൂരിന്റെ പ്രിയ തിരക്കഥാകൃത്ത് പി എസ് റഫീഖ് ഗാനരചന നിർവഹിച്ചപ്പോൾ ഷമീർ യൂസഫ് സംഗീതം നൽകി.


പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ്, സെക്രട്ടറി ലബീഷ്, ട്രഷറർ സുനിൽ കാട്ടകത്ത്, കമ്മറ്റി അംഗങ്ങളായ മുജീബ് മജീദ്, അൻസാർ കുഞ്ഞു മൊയ്‌തീൻ, കൃഷ്ണകുമാർ, സീമു ലബീഷ്, ജിനി അൻസാർ, നഹ്ജാ ദാവൂദ്, സജ്‌ന നജ്മുദ്ധീൻ, അനു നിഷാദ്, സുമി ഇസ്മായിൽ, മോനിഷ ബിനിൽ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home