Deshabhimani

കോടിയേരിയെ അനുസ്‌മരിച്ച്‌ പ്രവാസലോകം

kodiyeri balakrishnan
വെബ് ഡെസ്ക്

Published on Oct 03, 2026, 09:30 PM | 3 min read

റിയാദ്: സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമ പുതുക്കി പ്രവാസ ലോകം. കേളി കലാസാംസ്കാരിക വേദിയുടെ അനുസ്മരണ പരിപാടികൾ രണ്ടുദിവസത്തിലായി സംഘടിപ്പിച്ചു. റിയാദ് നഗരത്തോട് ചേർന്ന 12 ഏരിയകളെ അഞ്ച് മേഖലയായി തിരിച്ച ദവാദ്മി, മുസാഹ്സാമിയ, അൽഖർജ് ഏരിയകളിൽ പ്രത്യേകമായും അനുസ്മരണം നടന്നു.


​ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന സനയ്യ അർബയീൻ, ബത്ത, മർഗബ് മേഖല അനുസ്മരണത്തിന് രക്ഷാധികാരി സമിതിയംഗം ശ്രീഷ സുകേഷ് അധ്യക്ഷയായി. മർഗബ് രക്ഷാധികാരി സമിതിയംഗം സിജിൻ കൂവള്ളൂർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതിയംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കേളി കുടുംബവേദി സെക്രട്ടറി വി കെ ഷഹീബ, ഏരിയ രക്ഷാധികാരി സമിതിയംഗങ്ങളായ കെ ടി ബഷീർ, ഉമ്മർ മുസ്ലിംവീട്ടിൽ, അനസ്, ജോർജ്, അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ചേർത്തല സ്വാഗതവും സനയ്യ അർബയീൻ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.


​അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ന്യൂസനയ്യ, അസീസിയ, ബദിയ്യ മേഖല അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സമിതിയംഗം സുരേഷ് കണ്ണപുരം അധ്യക്ഷനായി. ന്യൂസനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതിയംഗം ഗീവർഗീസ് ഇടിച്ചാണ്ടി, കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാക്ക്, ന്യൂസനയ്യ ഏരിയ സെക്രട്ടറി തോമസ് ജോയ്, ബദിയ്യ ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം, അസീസിയ ഏരിയ സെക്രട്ടറി സുധീർ പോരേടം, കുടുംബവേദി വൈസ് പ്രസിഡന്റ് അനിത അജിത്ത്, അസീസിയ ഏരിയ ട്രഷറർ ലജീഷ് നരിക്കോട് എന്നിവർ സംസാരിച്ചു. ബദിയ്യ രക്ഷാധികാരി സെക്രട്ടറി പ്രദീപ് ആറ്റിങ്ങൽ സ്വാഗതവും അസീസിയ രക്ഷാധികാരി സെക്രട്ടറി അജിത് പ്രസാദ് നന്ദിയും പറഞ്ഞു.


​സുലൈയിലെ അൽ ബിലാദിയ ഇസ്തറാഹയിൽ നടന്ന സുലൈ, നസീം മേഖല യോഗത്തിന്‌ രക്ഷാധികാരി സമിതിയംഗം ഫിറോഷ് തയ്യിൽ അധ്യക്ഷനായി. സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുംതറ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതിയംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി സമിതിയംഗങ്ങളായ നാസർ കാരക്കുന്ന്, കൃഷ്ണൻകുട്ടി, വിനോദ് മലയിൽ, ഗിരീഷ് കുമാർ, സുനിൽ ഉദിനൂക്കാരൻ എന്നിവർ സംസാരിച്ചു. സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി സ്വാഗതവും നസീം രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം നന്ദിയും പറഞ്ഞു.


​റൗദ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ഉമ്മുൽഹമാം, റൗദ മേഖല യോഗത്തിൽ കേളി രക്ഷാധികാരി സമിതിയംഗം ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. ഉമ്മുൽഹമാം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതിയംഗം സീബ കൂവോട്, ഏരിയ രക്ഷാധികാരി സമിതിയംഗങ്ങളായ കെ കെ ഷാജി, ചന്ദ്രചൂഡൻ, എൻ കെ സോവിന, പി പി സലീം, മുഹമ്മദ് ഷഫീഖ്, പി സുരേഷ്, ബിനീഷ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു. റൗദ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ സ്വാഗതവും ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ നന്ദിയും പറഞ്ഞു.


​ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന മലാസ്, ഒലയ്യ മേഖല യോഗത്തിൽ കേളി രക്ഷാധികാരി സമിതിയംഗം എസ് സുനിൽകുമാർ അധ്യക്ഷനായി. മലാസ് ഏരിയ സെക്രട്ടറി വി എം സുജിത്ത് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതിയംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ, കേളി ആക്ടിങ് ട്രഷറർ സിംനേഷ് വയനാട്, സെക്രട്ടറിയറ്റംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ സെക്രട്ടറി യു സി നൗഫൽ, ഏരിയ രക്ഷാധികാരി സമിതിയംഗങ്ങളായ ഇ കെ രാജീവൻ, അഷ്റഫ് കണ്ണൂർ, അഷ്റഫ് പൊന്നാനി, കെ അബ്‌ദുൾ വദൂദ്, അൻവർ, മുകുന്ദൻ, അമർ പൂളക്കൽ, ഷാജിത്ത് തറയിൽ, റിയാസ് പള്ളാട്ട്, കരീം പൈങ്ങോട്ടൂർ എന്നിവർ സംസാരിച്ചു. മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൾ അസീസ് സ്വാഗതവും ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട് നന്ദിയും പറഞ്ഞു.


​ദവാദ്മി ഏരിയ ഓഫീസിൽ നടന്ന യോഗത്തിൽ രക്ഷാധികാരി സമിതിയംഗം രാജേഷ് അധ്യക്ഷനായി. രക്ഷാധികാരി സമിതിയംഗം കെ കെ മുജീബ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ, സമിതി അംഗം ബിനു, ഏരിയ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, ലിനീഷ്, നിസാറുദ്ദീൻ, സജീർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും സുബൈർ പുഴക്കൽ നന്ദിയും പറഞ്ഞു.

​അൽഖർജ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹാളിൽ നടന്ന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷനായി.


ഏരിയ സെക്രട്ടറി ഷബി അബ്ദുൾസലാം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, രക്ഷാധികാരി സമിതിയംഗം ജോസഫ് ഷാജി, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ രക്ഷാധികാരി സമിതിയംഗങ്ങളായ സുബ്രഹ്മണ്യൻ, നാസർ പൊന്നാനി, സജീന്ദ്രബാബു, ജ്യോതിലാൽ ശൂരനാട്, അബ്ദുൾ സമദ്, ഗോപാലൻ ചെങ്ങന്നൂർ, എൻ ജി രമേശ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് സ്വാഗതവും ട്രഷറർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു.


​മുസാഹ്മിയ ഏരിയ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ അധ്യക്ഷനായി. രക്ഷാധികാരി സമിതിയംഗം സുരേഷ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതിയംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി സമിതിയംഗങ്ങളായ ഷാബു, നടരാജൻ, നൗഷാദ് ദുർമ, ഗോപി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും നൗഷാദ് ദുർമ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home