ad
Deshabhimani

നീതു ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു

neethu joseph
വെബ് ഡെസ്ക്

Published on Jul 26, 2026, 10:15 PM | 1 min read

കുവൈത്ത് സിറ്റി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നീതു ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയും കേരള അസോസിയേഷൻ കുവൈത്ത് കേന്ദ്ര എക്സിക്യൂട്ടീവംഗം ജോസഫ് കെ തോമസിന്റെ മകളുമാണ് നീതു. കേരള അസോസിയേഷൻ കുവൈത്ത് ജനറൽ കോ- ഓർഡിനേറ്റർ ലാൽ മുരളി നീതുവിന് ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ട്രഷറർ കെ ജി അനിൽ, വൈസ് പ്രസിഡന്റ് മഞ്ജു മോഹനൻ, ജോയിന്റ് സെക്രട്ടറി അമൃത് സെൻ, എക-്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് വലൂപ്പറമ്പിൽ, ബേബി ഔസേപ്പ്, സലിൽ മുഹമ്മദ്, പ്രഫിൻ ദാസ്, സ്റ്റെല്ലസ് ജോസഫ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home