ad
Deshabhimani

ശ്യാംകുമാർ പുതിയവീട്ടിലിന് കേളിയുടെ യാത്രയയപ്പ്

shyam kumar puthiyaveettil
വെബ് ഡെസ്ക്

Published on Aug 08, 2026, 11:30 PM | 1 min read

റിയാദ്: നീണ്ട 15 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാഹ്‌മിയ ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ പുതിയവീട്ടിലിന് യാത്രയയപ്പ് നൽകി. കാസർകോട് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിയായ ശ്യാംകുമാർ ഗുവയ്യ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു.


മുസാഹ്‌മിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ജെറി തോമസ്‌ അധ്യക്ഷനായി. കേളി സെക്രട്ടറിയറ്റംഗം നസീർ മുള്ളൂർക്കര, കേളി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മുസാഹ-്‌മിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഗുവയ്യ യൂണിറ്റ് സെക്രട്ടറി സക്കീർ, രക്ഷാധികാരി കമ്മിറ്റി അംഗം നടരാജൻ എന്നിവർ സംസാരിച്ചു.


ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി അനീഷ് അബൂബക്കറും ഗുവയ്യ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സക്കീറും ശ്യാംകുമാറിന് സമ്മാനിച്ചു. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും ശ്യാംകുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home