കേളി കുടുംബവേദി മൈലാഞ്ചി രാവ്

റിയാദ്: കേളി കുടുംബവേദി ഇഫ്താർ വിരുന്നും മൈലാഞ്ചി രാവും സംഘടിപ്പിച്ചു. റംസാൻ 29–-ാം ദിനം മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിന്റെ വിവിധ ഭാഗത്തുനിന്ന് നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. ഇഫ്താർ വിരുന്നിനുശേഷം നടന്ന മൈലാഞ്ചി രാവ് മുഖ്യ ആകർഷണമായി. സഫ്‌തർ ഹുസൈന്റെ നേതൃത്വത്തിൽ ഗാനാലാപനവും സംഗീതവിരുന്നും നടന്നു. കുടുംബങ്ങളെ ഉൾപ്പെടുത്തി വിവിധ മത്സരങ്ങളും നടന്നു. മികച്ച ദമ്പതികൾക്കുള്ള മത്സരത്തിൽ അദീബും ഷബ്നയും ഒന്നാം സ്ഥാനവും സമീറും അൻസിയയും രണ്ടാം സ്ഥാനവും നേടി.
കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, അംഗങ്ങളായ സീബ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, സെബിൻ ഇഖ്ബാൽ, വർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമാങ്ങാട്, ട്രഷറർ മധു ബാലുശേരി എന്നിവർ സംസാരിച്ചു. കോഓർഡിനേറ്റർ വിജില ബിജു, കുടുംബവേദി സെക്രട്ടറി വി കെ ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വർണ ബിനുരാജ്, എൻ കെ സോവിന, ഗീത ജയരാജ്, സമീർ എന്നിവർ നേതൃത്വം നൽകി.










0 comments