ad
Deshabhimani

അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാ സാംസ്കാരിക വേദി

keli abha trip
വെബ് ഡെസ്ക്

Published on Jun 11, 2025, 03:35 PM | 1 min read

റിയാദ് : ഈദ് അവധി ദിനത്തിൽ അബഹയിലേക്ക് യത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. കേളിയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യാത്രയിൽ 100ലധികം പേർ പങ്കെടുത്തു. കേളി ഒരുക്കിയ ആദ്യ വിനോദ യാത്ര തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രാവിലെ റിയാദിൽ നിന്നും യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി. 40 മുതൽ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിൽ നിന്നും തീർത്തും വ്യത്യസ്തമായി അബഹയിൽ 18 മുതൽ 30 ഡിഗ്രിവരെ മാത്രമാണ് ചൂട് അനുഭവപ്പെട്ടതെന്ന് യാത്രികർ പറഞ്ഞു.


സതീഷ്കുമാർ വളവിൽ, ഗഫൂർ ആനമങ്ങാട്, കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home